പൊതുവേദിയിൽ പ്രണയിനി താരിണിയെ പ്രൊപ്പോസ് ചെയ്ത് കാളിദാസ് ജയറാം; ഹൃദ്യമായ വിഡിയോ

October 31, 2023

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ബാലതാരത്തിൽ നിന്നും നായകനായി കാളിദാസ് എത്തിയപ്പോഴും പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റി. കുറഞ്ഞ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ആസ്വാദകർക്കും സുപരിചിതനായി മാറിക്കഴിഞ്ഞു കാളിദാസ്. സമൂഹമാധ്യമങ്ങളിലും സജീവമായ കാളിദാസിന്റെ ഒരു വിഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

പ്രണയിനി താരിണിയെ പൊതുവേദിയിൽവെച്ച് പ്രൊപ്പോസ് ചെയ്യുകയാണ് കാളിദാസ് ജയറാം. ഷീ തമിഴ് നക്ഷത്രം അവാർഡ്‌സിൽ പുരസ്‌കാരർഹയായ താരിണിക്കൊപ്പം എത്തിയ കാളിദാസ് വേദിയിൽവെച്ചാണ് പ്രൊപ്പോസ് ചെയ്തത്. ജയറാമിനെപോലെ അനുകരണ കലയിൽ പ്രാവീണ്യമുള്ള കാളിദാസ്, നടൻ സൂര്യയുടെ ശബ്ദം അനുകരിച്ചാണ്‌ പ്രൊപ്പോസ് ചെയ്തത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

read also: ‘അവൾ ഒരു മാലാഖയെ പോലെയായിരുന്നു’; നോവായി ലിബ്നയുടെ കത്ത്

കഴിഞ്ഞ വർഷമാണ് കാളിദാസും താരിണിയും പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്. ഇപ്പോൾ മലയാളത്തിന് പുറമെ അന്യഭാഷകളിലും തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു കാളിദാസ്.

Story highlights- kalidas jayaram and tarini proposing video