12 ദിവസംകൊണ്ട് 500 കോടി ക്ലബിൽ; ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കി ലിയോ!

October 31, 2023

കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ലിയോ. ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കുന്ന ചിത്രം എന്ന നേട്ടം ഇനി വിജയ്-ലോകേഷ് കന​ഗരാജ് ചിത്രം ലിയോക്ക്. ആ​ഗോളതലത്തിൽ 500 കോടി കളക്ഷൻ മറി കടന്നെന്ന ഏറ്റവും പുതിയ റിപ്പോർട് ആണ് പുറത്തുവന്നിരിക്കുകയാണ്. ലിയോയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. (leo movie in 500 crore club)

12 ദിവസങ്ങൾ കൊണ്ട് 540 കോടിയാണ് ആ​ഗോള തലത്തിൽ ലിയോ സ്വന്തമാക്കിയതെന്ന റിപ്പോർട്ടും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാ​ഗും നിർമാതാക്കൾ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

വിജയിയുടെയേും ലോകേഷ് കന​ഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മാർട്ടിൻ സ്കോർസിയുടെ ഡി ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ളവർ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്. ‘ലിയോ’യുടെ കേരള വിതരണാവകാശം കേരള സ്വന്തമാക്കിയത് ഗോകുലം മൂവീസ് ആണ്.

മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. രത്‌ന കുമാറും ദീരജ് വൈത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.

Story highlights- leo movie in 500 crore club