“ഇത് ചരിത്രനേട്ടം”; എട്ടാം തവണയും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി!!
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്കാരം നേടിയത്. (Lionel Messi wins Men’s Ballon d’Or 2023)
ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.
Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!
ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ് യാഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്കാരം.
ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.
Story Highlights: Lionel Messi wins Men’s Ballon d’Or 2023