പർവ്വതനിരകളുടെ തൊട്ടുമുകളിലൂടെയുള്ള സാഹസിക യാത്ര; ഭൂമിയിലെ ഏറ്റവും അപകടകരമായ വിമാനത്താവളം ഇവിടെ!!
പല സ്ഥലങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. കൗതുകം നിറയ്ക്കുന്ന, അപകടം ഒളിപ്പിക്കുന്ന, അത്ഭുത കാഴ്ചകൾ ഒരുക്കുന്ന നിരവധി സ്ഥലങ്ങൾ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഭൂമിയിലെ ഏറ്റവും അപകടകരമായ വിമാനത്താവളത്തെ കുറിച്ചാണ്. എവിടെയാണെന്നല്ലേ? ഏവറസ്റ്റിന് തൊട്ടടുത്തുള്ള ഒരു മലയുടെ ചരിവിലായി സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിൽ നിന്ന് വെറും 40 മിനിറ്റ് വിമാനമാർഗം സഞ്ചരിച്ചാൽ എത്തുന്ന ലുക്ല വിമാനത്താവളത്തെക്കുറിച്ചാണ്. (most dangerous airport in the world)
ദിവസവും നൂറുകണക്കിന് പേരാണ് ഈ വിമാനത്താവളത്തിൽ വന്നിറങ്ങുന്നത്. ഒരു ഷട്ടിൽ സർവ്വീസ് പോലെയാണ് ഇവിടെ വിമാനസർവ്വീസ്. ഈ പറഞ്ഞ പ്രത്യകതകളെല്ലാം കാഠ്മണ്ഡുവിൽ നിന്ന് വെറും 40 മിനിറ്റ് വിമാനമാർഗം സഞ്ചരിച്ചാൽ എത്തുന്ന ലുക്ല വിമാനത്താവളത്തെക്കുറിച്ചാണ്. ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം.
Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ഹിമായലൻ പർവ്വതനിരകളുടെ തൊട്ടുമുകളിലൂടെ ചാഞ്ഞും ചെരിഞ്ഞുമുള്ള ഒരു അഡ്വഞ്ചറസ് ട്രിപ്പ് ആണ് ഈ വിമാനയാത്ര. ലോകത്തിലെ ഏറ്റവും അപകട പിടിച്ച വിമാനത്താവളം ആണെങ്കിലും തിരക്കുള്ള വിമാനത്താവളം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏതാണ്ട് 9,500 അടി ഉയരത്തിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടെൻസിംങ്-ഹിലരി എയർപോർട്ട് എന്നും ഇതിന് പേരുണ്ട്.
1964 ൽ പർവതാരോഹകനായ സർ എഡ്മണ്ട് ഹിലാരിയുടെ മേൽനോട്ടത്തിലാണ് ഈ വിമാനത്താവളം നിർമ്മിച്ചത്. വടക്കുകിഴക്കൻ നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലുക്ല, സമുദ്രനിരപ്പിൽ നിന്ന് 2,860 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്.
Story highlights – most dangerous airport in the world