പുതിയ പരീക്ഷണത്തിനൊരുങ്ങി മുകേഷ് അംബാനിയും മകളും; യുവാക്കൾക്കായി ഫ്രഞ്ച് തീമിൽ കഫേ!!
ഇന്ന് കഫേകൾ വർദ്ധിച്ചുവരികയാണ്. ചെറുതും വലുതുമായ നിരവധി കഫേകളുണ്ട്. ഇന്ത്യയിലെ മാറുന്ന ട്രെൻഡ് അനുസരിച്ച് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് മുകേഷ് അംബാനിയും മകളും. റിലയൻസ് ചെയർപേഴ്സണായ മുകേഷ് അംബാനി റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള ഒരു റസ്റ്റോറന്റ് ശൃംഖലയുമായി ചേർന്നാണ് ഈ ഫ്രഞ്ച് തീം കഫേ ശൃംഖല ഇന്ത്യയിൽ തുടങ്ങുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള സ്ഥാപനമായ EL&N cafes മായി ചേർന്നാണ് ഇന്ത്യയിൽ കഫേകളും റെസ്റ്റോറന്റുകളും തുറക്കുന്നത്.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
സൗദി അറേബ്യ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ്, ഇറ്റലി, ലണ്ടൻ, തുടങ്ങിയ രാജ്യങ്ങളിൽ വിപണിയുള്ള മൾട്ടി ബില്യൺ ഡോളർ വരുമാനമുള്ള സ്ഥാപനമാണ് EL&N cafes. ഫ്രഞ്ച്, അറേബ്യൻ തീമുകളിൽ കഫേകൾ ഒരുക്കി യുവാക്കളെ ആകർഷിക്കുന്ന രീതിയാണ് EL&N cafes പിന്തുടരുന്നത്. മനോഹരമായ ഇന്റീരിയറുകളും കഫെയുടെ അന്തരീക്ഷവുമാണ് ഈ കഫേയെ യുവാക്കൾക്ക് പ്രിയപെട്ടതാക്കുന്നത്.
ഇവിടേക്ക് യുവാക്കളെ ആകർഷിക്കുന്നതിൽ പ്രധാന ഘടകം വിലകുറവ് കൂടിയാണ്. സ്റ്റാർബക്സ്, കോസ്റ്റ കോഫി തുടങ്ങിയ കഫെകളിൽ വില കൂടുതലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ തുടങ്ങുന്ന ഈ പുതിയ കഫേയ്ക്ക് ആളുകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Mukesh Ambani’s Reliance to bring this French-themed café to India