ഫ്ളവേഴ്സ് വിസ്മയം വീണ്ടും; ഉടനെത്തുന്നു ‘മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ’

October 31, 2023

പുതുമയാർന്ന ആശയങ്ങൾ വൈവിധ്യമാർന്ന ശൈലിയിലൂടെ മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഫ്ളവേഴ്സ് ടി വി എന്നും മുന്നിലാണ്. ഫ്ളവേഴ്സ് ടോപ് സിംഗർ, സ്റ്റാർ മാജിക്, കോമഡി ഉത്സവം, തുടങ്ങിയ പരിപാടികൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് കുടുംബത്തിൽ നിന്നും ഏറ്റവും പുതിയ ടെലിവിഷൻ ഷോ ഒരുങ്ങുന്നു, ‘മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ’. നവംബ൪ 4 മുതൽ ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6:30 നു ഫ്ളവേഴ്‌സിൽ സംപ്രേഷണം ആരംഭിക്കും. (Musical Wife Grand Finale reality show to air on Flowers TV)

Read also:നിറകണ്ണോടെ മകളെ മുറുകെ പിടിച്ച്..; ക്യാൻസർ നാലാംഘട്ടത്തിൽ മകൾക്കൊപ്പം കോളേജ് വേദിയിൽ എത്തി ഒരച്ഛൻ

12 ഭാര്യമാർ മത്സരാർഥികളായി വരുന്ന പുതുപുത്തൻ മ്യൂസിക്കൽ റിയാലിറ്റി ഷോ ആണ് മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ. യഥാർത്ഥ ജീവിതത്തിൽ ഏതു വേഷം കൈകാര്യം ചെയ്യുന്നവരായാലും പാട്ടിന്റെ ഈ വേദി അവർക്ക് സമ്മാനിക്കുന്നത് ഗായകരുടെ കുപ്പായമാണ്.

പ്രശസ്ത ഗായകരായ ജി വേണുഗോപാലും മഞ്ജരിയും വിധികർത്താക്കളായി എത്തുന്ന പരിപാടിയിൽ അവതാരകനായി എത്തുന്നത് ഡെയിന്‍ ഡേവിസ് ആണ്. മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ഒരിക്കൽ കൂടി ഫ്ളവേഴ്സ് വിസ്മയങ്ങൾ തീർക്കും എന്നതിൽ സംശയമില്ല.

Story highlights: Musical Wife Grand Finale reality show to air on Flowers TV