നോഹയുടെ പെട്ടകമാണോ ഇത്? തുർക്കിയിൽ 5000 വർഷം പഴക്കമുള്ള ബോട്ടിന്റെ ആകൃതിയിലുള്ള കുന്ന് കണ്ടെത്തി
നോഹയുടെ പെട്ടകത്തിന്റെ കഥ അറിയില്ലേ? ഭൂമിയിലെ ജീവനെ ഒഴുക്കിക്കളയാൻ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ബൈബിളിലെ ഒരു കഥയാണ് ഇത് വിവരിക്കുന്നത്. പക്ഷേ, നോഹ എന്ന നീതിമാൻ അവനും അവന്റെ കുടുംബത്തിനും മറ്റ് മൃഗങ്ങൾക്കും കയറാനും ദുരന്ത കൊടുങ്കാറ്റിൽ നശിക്കാതിരിക്കാനും ഒരു പെട്ടകം ദൈവത്തിന്റെ നിർദേശപ്രകാരം നിർമിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ ഒരു മിഥ്യയാണെന്ന് പലരും കരുതുമ്പോൾ, മറ്റുള്ളവർ അത് ചരിത്രപരമായി സത്യമാണെന്നു വിശ്വസിക്കുന്നു.ഇപ്പോഴിതാ, തുർക്കിയിലെ ഒരു ഭൗമശാസ്ത്ര സ്ഥലം ഖനനം ചെയ്ത ശേഷം, പുരാവസ്തു ഗവേഷകർ അടുത്തിടെ നോഹയുടെ പെട്ടകത്തോട് സാമ്യമുള്ള ഒരു ഇടം കണ്ടെത്തിയിരിക്കുകയാണ്.
ന്യൂയോർക്ക് പോസ്റ്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, പുരാവസ്തു ഗവേഷകർ 5,000 വർഷം പഴക്കമുള്ള ബോട്ടിന്റെ ആകൃതിയിലുള്ള കുന്ന് കണ്ടെത്തിയിരിക്കുകയാണ്. ‘നോഹയുടെ പെട്ടകത്തിന്റെ അവശിഷ്ടങ്ങൾ, തുർക്കിയുടെ കിഴക്കൻ പർവതനിരകളിൽ’ എന്ന് കുറിച്ചിരിക്കുന്നു. അഗ്രിയിലെ ഡോഗുബയാസിറ്റ് മേഖലയിൽ ഇറാൻ-തുർക്കി അതിർത്തിയിൽ നിന്ന് രണ്ട് മൈലിൽ താഴെ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ദുരുപിനാർ രൂപീകരണമാണ് ഈ കണ്ടെത്തലിന്റെ കേന്ദ്രബിന്ദു. 538 അടി ഉയരവും പ്രാഥമികമായി ലിമോണൈറ്റും ചേർന്ന ഭൂമിശാസ്ത്രപരമായ ലാൻഡ്മാർക്ക് ആണ് ദുരുപിനാർ രൂപീകരണം. ഈ അവശിഷ്ടങ്ങൾ ഐതിഹാസികമായ നോഹയുടെ പെട്ടകത്തിന്റെ ചില അവശിഷ്ടങ്ങളാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
2021 മുതൽ ഈ സ്ഥലത്തിന്റെ സിദ്ധാന്തം പരിശോധിക്കുന്ന പദ്ധതിയിൽ മൂന്ന് ടർക്കിഷ്, അമേരിക്കൻ സർവകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മണ്ണിടിച്ചിലിൽ ഘടനാപരമായ കേടുപാടുകൾ സംഭവിച്ച അവശിഷ്ടങ്ങളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനായി 2022 ഡിസംബറിൽ ‘മൗണ്ട് അററാത്ത് ആൻഡ് നോഹസ് ആർക്ക് റിസർച്ച് ടീം’ സ്ഥാപിതമായി. സ്ഥലത്തെ അവശിഷ്ടങ്ങളിൽ നിന്ന് ഏകദേശം മുപ്പതോളം പാറകളുടെയും മണ്ണിന്റെയും സാമ്പിളുകൾ ശാസ്ത്രജ്ഞർ നേടിയിട്ടുണ്ട്, അതിന്റെ ഫലങ്ങൾ ഇസ്താംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിലയിരുത്തിയിട്ടുമുണ്ട്.
Story highlights- Noah’s Ark Found? Experts Discover 5000-Year-Old Boat-Shaped Mound In Turkey