ഡൗൺ സിൻഡ്രോം ബാധിതയായ പെൺകുട്ടിയെ ഇന്ത്യയിൽ നിന്നും ദത്തെടുത്ത് അമേരിക്കൻ യുവതി- ഉള്ളുനിറച്ച് ഒരുവർഷത്തിന് ശേഷമുള്ള കാഴ്ച

October 31, 2023

ഇന്ന് ജനിച്ചു വീഴുന്ന പലകുട്ടികളും ഡൗൺ സിൻഡ്രോം ബാധിതരാണ്. ഇത്തരത്തിലുള്ള കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് യു എസിലാണ്. കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം പ്രതിവർഷം ഏകദേശം 6000 കുട്ടികൾ ഇങ്ങനെ ഡൗൺ സിൻഡ്രോം ബാധിതരായി ജനിക്കുന്നുണ്ട്. അതിനാൽ തന്നെ അത്തരം അവസ്ഥയെക്കുറിച്ച് ഏറ്റവുമധികം ധാരണയുള്ളതും അമേരിക്കൻ പൗരന്മാർക്കാണ്. ഇപ്പോഴിതാ, ഇന്ത്യയിൽ നിന്ന് ഡൗൺ സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ ദത്തെടുത്ത ഒരു യുഎസ് വനിത അടുത്തിടെ ഒരുവര്ഷത്തിനു ശേഷമുള്ള ആ കുഞ്ഞിന്റെ മാറ്റം ആഘോഷിക്കുകയും ഹൃദയസ്പർശിയായ ഒരു വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.(US woman adopts girl with Down syndrome from India)

രണ്ട് ആൺകുട്ടികളുടെ അമ്മയായ മേഗൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ പെൺകുട്ടിയെ ദത്തെടുത്ത് ആമി എന്ന് പേരിട്ടു. കഴിഞ്ഞ വർഷമാണ് മേഗൻ മകളെ ആദ്യമായി കാണുന്നത്. അഞ്ച് പേരടങ്ങുന്ന കുടുംബമായി ജീവിതം തുടങ്ങാനാണ് അവർ ഇന്ത്യയിൽ നിന്ന് കുഞ്ഞിനെ ദത്തെടുത്ത് അമേരിക്കയിലേക്ക് പോയതെന്ന് അവർ വിഡിയോയിൽ പറഞ്ഞു. ‘കഴിഞ്ഞ വർഷം ചിരിയും സ്നേഹവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും നിറഞ്ഞതായിരുന്നു’ വിഡിയോയ്‌ക്കൊപ്പമുള്ള വാചകമിങ്ങനെയാണ്.

പെൺകുട്ടി തന്റെ സഹോദരങ്ങളോടും അമ്മയോടും ഒപ്പം കളിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. അവളെ അതീവ വാത്സല്യത്തോടെ സഹോദരന്മാർ പരിപാലിക്കുന്നതും വിഡിയോയിൽ കാണാം. അതുപോലെ, സ്കില്ലുകൾ അവൾ അമ്മയ്‌ക്കൊപ്പം രൂപീകരിക്കുന്നതും വിഡിയോയിൽ കാണാം. വളരെ ഹൃദ്യമായ ഒരു കുറിപ്പാണ് യുവതി പങ്കുവെച്ചിരിക്കുന്നത്.

click here to watch video

‘2022 ഒക്‌ടോബറിൽ ഞങ്ങൾ ഇന്ത്യയിൽ ജനിച്ച ഏറ്റവും മിടുക്കിയായ, സുന്ദരിയായ “കുഞ്ഞ്” പെൺകുട്ടിയുടെ മാതാപിതാക്കളായി. അവൾ മിടുക്കിയാണ്, ഏറ്റവും വലിയ ഹൃദയമുണ്ട്, കൂടാതെ ഒരു അധിക ക്രോമസോമും ഒപ്പമുണ്ട്. അവൾ ഞങ്ങളുടെ കുടുംബമെന്ന പസിലിലെ നഷ്ടമായ ഒരു ഭാഗമായിരുന്നു, ഒരു വർഷം മുഴുവൻ ഒരുമിച്ച് ചെലവഴിച്ചതിൽ ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഏത് തരത്തിലുള്ള വിഡിയോയാണ് ഞാൻ ഒരുമിച്ച് ചേർക്കാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് ഉറപ്പില്ല, അതിനാൽ ഞങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ എത്തിയതിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചില ഫൂട്ടേജുകളും ഞങ്ങളുടെ മധുരമുള്ള ആമി പെൺകുട്ടിയുമായുള്ള ജീവിതം എന്തായിരുന്നു എന്നതിന്റെ ഒരു ചിത്രവും ഇവിടെയുണ്ട്, ”മേഗൻ അടിക്കുറിപ്പിൽ കുറിച്ചു.

Read also: ജപ്പാനിലെ ക്യോട്ടോയിൽ വൈറലായി ടേസ്റ്റി ദോശയും ഇഡ്ഡലിയും; ഈ ദക്ഷിണേന്ത്യൻ വിഭവങ്ങളുണ്ടാക്കുന്നത് രണ്ട് ജാപ്പനീസ് പുരുഷന്മാർ!

അതേസമയം, നിരവധി ആളുകൾ മേഗനും കുടുംബത്തിനും ഇന്ത്യയിൽ നിന്നും നന്ദി അറിയിച്ചു. ഒരുപാട് ആളുകളുടെ നടക്കാത്ത സ്വപ്നമാണ് ആമിക്ക് ലഭിച്ച ഈ ജീവിതം എന്ന കമന്റുകളുമുണ്ട്. അതേസമയം, ഫെബ്രുവരിയിൽ ആമിയുടെ രണ്ടാം പിറന്നാൾ അമേരിക്കയിലെ വീട്ടിൽ ദീപാവലി അലങ്കാരങ്ങളോടെ കുടുംബം ആഘോഷമാക്കിയിരുന്നു.

ഈ വിഡിയോയ്ക്ക് ഇതുവരെ 1.8 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. മേഗന്റെ മാതൃത്വ കഴിവുകളെ അഭിനന്ദിച്ചുകൊണ്ട് ഒരുപാടാളുകളാണ് എത്തുന്നത്. “നിങ്ങൾ ഒരു കുട്ടിക്ക് ജീവൻ നൽകി, അത് പലർക്കും സ്വപ്നം മാത്രമായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് ഏറ്റവും ദയയുള്ള ഹൃദയമുണ്ട്’. എന്തായാലും ആമിയും സന്തുഷ്ട്ടയാണ്. അവൾക്ക് ലഭിച്ച കുടുംബവും സഹോദരങ്ങളും അത്രത്തോളം വലിയ ഹൃദയമുള്ളവരാണ്.

Story highlights- US woman adopts girl with Down syndrome from India