‘ലണ്ടൻ പഠനം ഉപേക്ഷിച്ചു, ഇനി സിനിമയ്‌ക്കൊപ്പം’- സാനിയ ഇയ്യപ്പൻ

October 27, 2023

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇപ്പോൾ നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. ഒട്ടേറെ സിനിമകളിൽ ഇതിനോടകം വേഷമിട്ട താരം, അടുത്തിടെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോഴിതാ, പഠനം ഉപേക്ഷിച്ച് മടങ്ങുകയാണ് നടി.

താരം തന്നെയാണ് കോഴ്‌സ് പൂർത്തിയാക്കാതെ മടങ്ങുന്നതിനെക്കുറിച്ച് പങ്കുവെച്ചത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദ ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ മൂന്ന് വർഷത്തെ ‘ആക്ടിങ് ആൻഡ് പെർഫോമൻസ്’ എന്ന വിഷയത്തിലാണ് സാനിയ ജോയിൻ ചെയ്തിരുന്നത്. അധ്യയന ദിനങ്ങളും സിനിമയുടെ ഷൂട്ടിങ്ങും തമ്മിൽ ക്ലാഷായതോടെ പഠനം ഉപേക്ഷിച്ച് മടങ്ങാൻ സാനിയ തീരുമാനിക്കുകയായിരുന്നു.

യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും അടക്കം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാനിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം അവസാനമായി അഭിനയിച്ച ചിത്രം ‘സാറ്റർഡേ നൈറ്റ്’ ആണ്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് സാറ്റർഡേ നൈറ്റ്. നവീൻ ഭാസ്‍കർ ആണ് ചിത്രത്തിന്റെ രചന. നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

Story highlights- saniya iyyappan drop out the course in london university