നാൽപ്പതുവർഷം പഴക്കമുള്ള ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹ കേക്ക്; ലേലത്തിൽ വിറ്റുപോയത് 1.90 ലക്ഷം രൂപയ്ക്ക്

October 22, 2023

1981ലായിരുന്നു ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ള ലോകശ്രദ്ധ നേടിയ വിവാഹം. ചടങ്ങിലെ ഓരോ കാര്യങ്ങളും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഡയാനയുടെ വസ്ത്രം മുതൽ ആഭരണത്തിലും കേക്കിലും വരെ ആ വൈവിധ്യം ഉണ്ടായിരുന്നു. നാൽപ്പതുവർഷം മുൻപുള്ള വിവാഹ ചടങ്ങിലെ കേക്കിൽ നിന്നും ഒരു കഷ്ണം പോലും കേടുകൂടാതെ കാത്തുസൂക്ഷിച്ചിരുന്നു. 2021ൽ ലേലത്തിൽ ആ കേക്ക് പീസ് വിറ്റുപോയിരുന്നു. റെക്കോർഡ് തുകയാണ് ലേലത്തിൽ കേക്കിന് ലഭിച്ചത്.

1,850 പൗണ്ട് അഥവാ 1.90 ലക്ഷം രൂപയ്ക്കാണ് കേക്ക് വിറ്റുപോയത്. എന്നാൽ ഇത്രയും തുക മുടക്കി വാങ്ങിയാലും അത് കഴിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണ്ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങളിലുള്ള കേക്ക് നാൽപ്പതുവര്ഷം മുൻപ് 43000 രൂപയ്ക്കാണ് കൊട്ടാരത്തിലെ വിവാഹ ചടങ്ങിൽ എത്തിയത്. ഇത്രയും അമൂല്യമായ കേക്കിനായി ലേലം വിളിച്ചതും ഒട്ടേറെ ആളുകളാണ്.

Read also: നാൽപത് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതം വഴിത്തിരിവായ ദിവസം- റഹ്മാൻ

യുകെ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഉള്ളവർ ബ്രിട്ടനിലെ ഈ കേക്കിനായി ലേലം വിളിച്ചു. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ നിന്നുള്ള ജെറി ലേറ്റൺ ആണ് ഒടുവിൽ കേക്ക് സ്വന്തമാക്കിയത്. ലേലം ചെയ്ത ഈ കേക്ക് പീസ് മൾട്ടി-ടയർ കേക്കിൽ നിന്നുള്ളതാണ്. വിവാഹ കേക്കിനു പുറമേ, 22 കേക്കുകൾ ഡയാന- ചാൾസ് വിവാഹത്തിനായി ഒരുക്കിയിരുന്നു.

Story Highlights- Slice of Prince Charles and Lady Diana Spencer wedding cake sells