വരന് ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയുണ്ടാകരുത്, ട്രെൻഡിങ്ങ് പാട്ടിനൊപ്പം കണ്ടന്റ് ചെയ്യാൻ അറിയണം; വേറിട്ടൊരു വിവാഹ പരസ്യം

October 31, 2023

ഡിജിറ്റൽ വിപ്ലവം അടയാളപ്പെടുത്തിയ ഒരു യുഗമാണിത്., സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തെ മറ്റൊരു രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുകയാണ്. നമ്മുടെ ആശയവിനിമയത്തെയും ബന്ധങ്ങളെയും സോഷ്യലിടങ്ങൾ സ്വാധീനിച്ചു. ജനപ്രീതിക്കും ശ്രദ്ധയ്ക്കും വേണ്ടിയുള്ള അന്വേഷണം നിലനിൽപ്പിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുന്നു. എന്തിനേറെ പറയുന്നു, ജീവിത പങ്കാളിയെ തേടുന്നതിൽ പോലും അത് പ്രതിഫലിക്കുന്നു.

മുൻപ് വിവാഹാലോചന സമയത്ത് വരന്റെയും വധുവിന്റെയും പ്രായം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെയാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവ പുനർനിർവചിക്കപ്പെടുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് റിയ എന്ന പെൺകുട്ടിയുടെ മാട്രിമോണിയൽ പരസ്യമാണ്. വളരെ പെട്ടെന്ന് വൈറലായ പരസ്യം, നമ്മുടെ ബന്ധങ്ങളിൽപോലും സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വർദ്ധിക്കുന്നതിന്റെ തെളിവാണ്. സോഷ്യൽ മീഡിയയിൽ ഇൻഫ്ളുവൻസറായ റിയ, ഒരു ‘റീൽ പങ്കാളി+വരനെ’ തേടുന്നു. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ലജ്ജയില്ലാത്ത, റിലേഷന്ഷിപ്പ് പ്രമേയമായ റീലുകൾ സൃഷ്ടിക്കാൻ തയ്യാറുള്ള ഒരാൾ ആയിരിക്കണം വരൻ എന്നതാണ് നിബന്ധന. വരൻ, തന്റെ റീലുകളും വ്ലോഗുകളും എഡിറ്റ് ചെയ്യുന്നതിനായി പ്രീമിയർ പ്രോ എന്ന വിഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിൽ പ്രാവീണ്യമുള്ളവനായിരിക്കണം എന്നുമുണ്ട്.

Read also: മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി

പരമ്പരാഗത മാട്രിമോണിയൽ വ്യവസ്ഥകളിൽ നിന്ന് വേറിട്ടതിനാൽ പരസ്യം വേഗത്തിലാണ് ശ്രദ്ധേയമായത്. വിദ്യാഭ്യാസം, ജോലി, അല്ലെങ്കിൽ രൂപം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സോഷ്യൽ മീഡിയകണ്ടന്റ് ക്രീയേഷനുമായി ബന്ധപ്പെട്ട താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും ഇത് ഊന്നൽ നൽകുന്നു. ഈ അതുല്യമായ സമീപനം എല്ലാവരെയും രസിപ്പിക്കുകയും ഒരുപോലെ ചിരിപ്പിക്കുകയും ചെയ്തു. റിയയുടെ ആവശ്യകതകൾ ഒരു മാട്രിമോണിയൽ പരസ്യത്തിന് പകരം ഒരു തൊഴിൽ പരസ്യത്തിന് അനുയോജ്യമാണ് എന്നാണ് കമന്റുകൾ വരുന്നത്.

Story highlights- Social Media Influencer’s Matrimonial Ad