അജ്ഞാതൻ വെട്ടിമാറ്റിയ ബ്രിട്ടന്റെ ഏറ്റവും പ്രിയപ്പെട്ട മരം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു

October 19, 2023

ബ്രിട്ടനിലെ അതിപ്രസിദ്ധമായ സൈക്കമോർ ഗാപ് മരം വെട്ടിമാറ്റിയ സംഭവം ലോകമെമ്പാടും ചർച്ച ചെയ്തിരുന്നു. ഏകദേശം 200 വർഷമായി ചരിത്രപരമായ ഭൂപ്രകൃതിയിൽ നിലനിന്നിരുന്ന 50 അടിയുള്ള ഈ മരം നീക്കം ചെയ്യാനുള്ള നടപടിയിലാണ്. ഏതാനും ആഴ്ചകൾ മുൻപാണ് സിനിമകളിൽ പോലും ശ്രദ്ധേയ സാന്നിധ്യം വഹിച്ചിട്ടുള്ള ഈ മരം മുറിച്ചുമാറ്റപ്പെട്ട നിലയിൽ കണ്ടത്.

ഇംഗ്ലണ്ടിലെ ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മരമായിരുന്നു ഇത്.മരത്തെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആദരാഞ്ജലികളും നിർദ്ദേശങ്ങളും സംഭാവനകളും യു.കെ.യിൽ നിന്നും അതിനപ്പുറത്ത് നിന്നും വന്നിട്ടുണ്ട്. ഇവിടെ നിന്ന് പ്രശസ്തമായ സൈക്കമോർ ഗ്യാപ്പ് മരത്തിന്റെ അവശിഷ്ടങ്ങൾനീക്കം ചെയ്യാനുള്ള നടപടികൾ തൊഴിലാളികൾ ആരംഭിക്കുകയാണ്. ഈ മരത്തിന്റെ കുറ്റി അവിടെ നിലനിൽക്കും. ബാക്കിയെല്ലാം രഹസ്യ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.

Read also: ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73

ലണ്ടൻ – ഇംഗ്ലണ്ടിലെ നോർത്തംബർലാൻഡിലുള്ള ഹാഡ്രിയൻസ് വാൾ സന്ദർശിക്കുന്നവർക്ക് പിക്നിക്കുകൾക്കും അവധിക്കാല ഫോട്ടോകൾക്കും ഒരു മാന്ത്രിക പശ്ചാത്തലം നൽകിയാണ് ഈ മരം നിലനിന്നിരുന്നത്. രണ്ട് ഉയർന്ന പ്രതലങ്ങളുടെ നടുക്ക് തലയെടുപ്പോടെ നിന്നിരുന്ന മരം ലോകത്ത് ഏറ്റവുമധികം ചിത്രമെടുക്കപെട്ട മരവുമാണ്. മനപ്പൂർവം നശിപ്പിച്ച പ്രവൃത്തിയാണെന്ന് ആളുകൾ വിശ്വസിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ഒരു ആൺകുട്ടിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിരുന്നു.

Story highlights- sycamore gap tree