മാലിന്യകൂമ്പാരത്തിന് മുന്നിൽ നിന്ന് ഒരു വിവാഹ ഫോട്ടോഷോട്ട്; ശ്രദ്ധനേടി ചിത്രങ്ങൾ

October 29, 2023

എല്ലാവരും അവരവരുടെ വിവാഹദിനം മനോഹരമാക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. വേറിട്ട ആശയങ്ങളും അങ്ങനെ ഓരോ വിവാഹത്തിനും ശ്രദ്ധനേടാറുണ്ട്. മിക്ക ദമ്പതികളും മനോഹരമായ ലൊക്കേഷനുകളിൽ എടുത്ത വിവാഹ ഫോട്ടോകളിൽ തങ്ങളുടെ ദാമ്പത്യം അനശ്വരമാക്കുമ്പോൾ, ഒരു തായ്‌വാനീസ് ദമ്പതികൾ തങ്ങളുടെ വിവാഹദിനത്തെ അനുസ്മരിക്കാൻ മാലിന്യക്കൂമ്പാരത്തിനുമുന്നിൽ പോസ് ചെയ്തിരിക്കുകയാണ്.

ശനിയാഴ്ച പ്രാദേശിക മാലിന്യ സംസ്‌കരണ സംഘത്തിലെ ഒരു നേതാവ് ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കിട്ടതോടെയാണ് ശ്രദ്ധേയമായത്. മാലിന്യ കൂമ്പാരത്തിന് മുന്നിൽ ദമ്പതികൾ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. നാന്റോ കൗണ്ടിയിലെ പുലി ടൗൺഷിപ്പിൽ നിന്ന് എടുത്ത ഫോട്ടോകൾ, മനോഹരമായി വസ്ത്രം ധരിച്ച ദമ്പതികൾ മീറ്ററുകൾ അകലെയുള്ള മാലിന്യങ്ങളുടെ ഒരു പർവതത്തിന് മുന്നിൽ പോസ് ചെയ്യുന്നത് കാണിച്ചു.

Read also: പ്രതിരോധത്തിന്റെ രണ്ടുതുള്ളി മറക്കരുതേ; ഇന്ന് ലോക പോളിയോ ദിനം

ഫേസ്ബുക്ക് പോസ്റ്റിൽ, ചിത്രങ്ങളിലെ വധുവായ മിസ് ഐറിസ് ഹ്സ്യൂ, ചവറ്റുകുട്ടകൾ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാനുള്ള അവരുടെ പാരമ്പര്യേതര തീരുമാനത്തെക്കുറിച്ച് പങ്കുവെച്ചു. തായ്‌വാനിലെ മാലിന്യ നിർമാർജന പ്രശ്നത്തെക്കുറിച്ച് അവബോധം വളർത്താൻ അവർ ആഗ്രഹിക്കുന്നുവെന്നും മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന് സമൂഹത്തിലെ മറ്റുള്ളവർ ഈ ഫോട്ടോകൾ പ്രചോദനമായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വിശദീകരിക്കുന്നു.

Story highlights-

Taiwanese couple takes ‘trashy’ wedding photos at garbage dump