‘കഴിഞ്ഞ 9 വർഷങ്ങൾക്കിടയിൽ ഞങ്ങൾ രണ്ടിൽ നിന്ന് നാലിലേക്ക് വളർന്നു’- ഹൃദ്യമായ വിവാഹ വാർഷിക കുറിപ്പുമായി ടൊവിനോ തോമസ്

October 26, 2023

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഒൻപതാം വിവാഹവാർഷിക നിറവിലാണ്. ഹൃദ്യമായൊരു കുറിപ്പും വിഡിയോയുമാണ് നടൻ വാർഷിക ദിനത്തിൽ ഭാര്യ ലിഡിയയ്ക്കായി പങ്കുവെച്ചിരിക്കുന്നത്.

‘കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഞങ്ങൾ രണ്ടിൽ നിന്ന് നാലായി വളർന്നു. ഒരു ജോഡിയിൽ നിന്ന് ഒരു ടീമിലേക്ക്! ഞങ്ങൾ എണ്ണമറ്റ ഓർമ്മകൾ സൃഷ്ടിച്ചു, ദുഖങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമെല്ലാം ഒന്നിച്ച് പോകുകയും അതിജീവിക്കുകയും ചെയ്തു.. എന്റെ അസ്തിത്വത്തിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം നീയാണെന്നതിൽ സംശയമില്ല. നമുക്ക് വിവാഹ വാർഷിക ആശംസകൾ’- ടൊവിനോ തോമസ് കുറിക്കുന്നു.

Read also: “ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി

രണ്ടു മക്കളാണ് ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക്. മകൾ ഇസക്ക് കൂട്ടായി ജൂണിലാണ് തഹാൻ പിറന്നത്.2014ലാണ് ടൊവിനോ തോമസ് ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. 

Story highlights- tovino thomas celebrates 9th wedding anniversary