ലിയോ ലൊക്കേഷനിലെ കാണാകാഴ്ചകൾ, ഒപ്പം മാത്യുവും; വിഡിയോ പങ്കുവെച്ച് തൃഷ

October 28, 2023

ഒട്ടേറെ തടസ്സങ്ങൾ മറികടന്ന്, റിലീസിന് മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച നടൻ വിജയുടെ ലിയോ വൻ വിജയം കൈവരിച്ചിരുന്നു. ദളപതി വിജയ്‌യുടെയും സംവിധായകൻ ലോകേഷ് കനകരാജിന്റെയും ‘ലിയോ’ ഒക്‌ടോബർ 19 ന് തിയേറ്ററുകളിൽ ഗംഭീരമായ റിലീസായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ നായികയായ തൃഷ പങ്കുവെച്ച വിഡിയോ ശ്രദ്ധനേടുകയാണ്.

മഞ്ഞണിഞ്ഞ ലൊക്കേഷനിൽ നിന്നുള്ള നിമിഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം നടൻ മാത്യുവും ഉണ്ട്. ചിത്രത്തിൽ വിജയ്‍യുടെയും തൃഷയുടെയും മകന്റെ വേഷത്തിലാണ് മാത്യു എത്തിയത്. ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. രത്‌ന കുമാറും ദീരജ് വൈത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോയുടെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്.

Story highlights- trisha shares leo locastion video