കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്
പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ ചുളിവുകൾ, അഥവാ കണ്ണിനു താഴെയുള്ള ചുളിവുകൾ.
ഇത്തരം ചുളിവുകൾ പ്രായം ഇരട്ടിയാക്കി തോന്നിപ്പിക്കുകയും വല്ലാതെ ആത്മവിശ്വാസം തകർക്കുകയും ചെയ്യും. എന്നാൽ വീട്ടിൽ തന്നെ ഈ ചുളിവുകൾക്ക് പരിഹാരമുണ്ട്.
ഒലിവ് ഓയിൽ നല്ലൊരു പരിഹാരമാണ്. ഒരു പത്തുമിനിറ്റ് കണ്ണിനു ചുറ്റും ഒലിവ് ഓയിൽ പുരട്ടി വിശ്രമിക്കുക. അതിനു ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയുക.
കറ്റാർവാഴ നീര് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ്. ചുളിവ് മാറാൻ വളരെ ഉപകാരപ്രദവുമാണ്. കറ്റാർവാഴയുടെ നീരെടുത്ത് കണ്ണിനു ചുറ്റും മൃദുവായി മസ്സാജ് ചെയ്യുക. ഇതും പത്തുമിനിറ്റ് തുടരുക. കണ്ണിന്റെ പ്രശ്നമായതിനാൽ എന്തുതന്നെ ഉപയോഗിച്ചാലും തണുത്ത വെള്ളത്തിൽ മാത്രമേ കഴുകി കളയാവൂ.
കാപ്പിപൊടിയും തേനും നല്ല ഉപാധിയാണ്. ഇവ രണ്ടും മിക്സ് ചെയ്ത് ചുളിവുള്ള ഭാഗത്ത് വയ്ക്കുക. പതിനഞ്ചു മിനിട്ടിനു ശേഷം കഴുകി കളയുക. ഒരു കോട്ടൺ തുണി കൊണ്ട് തുടക്കണം.
തൈരും തേനും റോസ്വാട്ടറും മിശ്രിതമാക്കി 20 മിനിറ്റ് മുഖത്തു പുരട്ടണം. എല്ലാത്തരം ചുളിവുകൾക്കും ഫലപ്രദമാണ്. തണുത്ത വെള്ളത്തിൽ മുഖം കഴുകി തുണി കൊണ്ട് തുടയ്ക്കുക. ദിവസേന ചെയ്യാവുന്നതാണ്.
Story highlights- under eye wrinkle remedies