ജനനം മലേഷ്യയിൽ; 58 വർഷം ഇന്ത്യയിൽ ജീവിച്ചിട്ടും രാധയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ!
ഇന്ത്യൻ പൗരത്വം ഏറ്റുവാങ്ങിയപ്പോൾ രാധയുടെ മനസ് നിറഞ്ഞു. കാരണം, 35 വർഷത്തെ കാത്തിരിപ്പിനാണ് അമ്പത്തിയെട്ടാം വയസിൽ അവസാനമായിരിക്കുന്നത്. പുതുശ്ശേരി സ്വദേശിനി രാധ ജനിച്ചത് മലേഷ്യയിലാണ്. പിന്നീട് ജീവിച്ചത് ഇന്ത്യയിലായിട്ടും ഒട്ടേറെ നിയമപോരാട്ടങ്ങൾ നേരിടേണ്ടി വന്നു ശ്രദ്ധയ്ക്ക് ഇന്ത്യൻ പൗരത്വം സ്വന്തമാക്കാൻ.
ജോലിക്കായി മലേഷ്യയില്‍ താമസമാക്കിയ രാധയുടെ അച്ഛനും അമ്മയ്ക്കും 1964 ലാണ് രാധ ജനിക്കുന്നത്. ജനനശേഷം അമ്മയും കുഞ്ഞും സ്വന്തം നാടായ പാലക്കാട് പത്തിരിപ്പാലയിലേക്ക് തിരിച്ചെത്തി. സ്‌കൂള്‍ വിദ്യാഭ്യാസം പത്തിരിപ്പാലയില്‍ ആരംഭിച്ചു. പത്തിരിപ്പാല ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം അച്ഛന്റെ ആവശ്യപ്രകാരം ജോലി തേടി 1980 ല്‍ രാധ മലേഷ്യയിലേക്ക് പോയി. എന്നാൽ 1981 ല്‍ തിരിച്ചെത്തി.
Read also: ആസ്‌തി 1.55 ലക്ഷം കോടി രൂപ; ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയ്ക്ക് പ്രായം 73
അതിനുശേഷം, കഞ്ചിക്കോട് പ്രികോട്ട് മില്‍ തൊഴിലാളിയായ പുതുശ്ശേരി കല്ലങ്കണ്ടത്ത് രാധാകൃഷ്ണനുമായുള്ള വിവാഹ ശേഷം പുതുശ്ശേരിയിലാണ് താമസിച്ചുവരുന്നത്. വിവാഹശേഷവും മലേഷ്യയിലേക്ക് പോകാനുള്ള ശ്രമം രാധ നടത്തിയിരിന്നു. അതിനായി പാസ്പോർട്ട് പുതുക്കാൻ തീരുമാനിച്ചു. ഇതോടെയാണ് അനിശ്ചിതാവസ്ഥ ആരംഭിച്ചത്. ഒടുവിൽ ഒട്ടേറെ പ്രതിസന്ധികൾ ശ്രദ്ധയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. 58 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ ജീവിച്ച രാധ ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റില്‍ നിന്ന് മടങ്ങിയത്.
Story highlights- women got indian citizenship after 35 years