തൃശ്ശൂർ രാഗം തിയറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകൻ; ബാന്ദ്രയുടെ വിജയം പ്രേക്ഷകർക്കൊപ്പം ആഘോഷിച്ച് ദിലീപ്!

November 14, 2023

കഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര തീയറ്ററുകളിൽ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ചലച്ചിത്രാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. (Actor Dileep celebrates Bandra’s success with fans)

ചിത്രത്തിൻ്റെ വിജയം ആഘോഷിക്കാൻ തൃശ്ശൂർ രാഗം തീയറ്ററിൽ എത്തിയ ജനപ്രിയ നായകന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. പൂർണമായും ഒരു ജനസാഗരമാണ് അവിടെ കാണാൻ സാധിച്ചത്. അലൻ അലക്സാണ്ടർ ഡൊമിനിക്ക് എന്ന നായക കഥാപാത്രമായി ജനപ്രിയ നായകൻ ദിലീപ് ചിത്രത്തിൽ തകർത്ത് അഭിനയിച്ചപ്പോൾ താര ജാനകിയായി തമന്നയും മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

Read also: ദിലീപിന്റെ നായികയായി തമന്ന; ‘ബാന്ദ്ര’ നവംബർ പത്തിന് തിയേറ്ററുകളിൽ- ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, മംമ്ത മോഹൻദാസ്, ഗണേഷ് കുമാർ എന്നിവരും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

മാസിനൊപ്പം മികച്ചൊരു പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പൂർണമായും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് ബാന്ദ്ര.

Story highlights: Actor Dileep celebrates Bandra’s success with fans