‘സ്നോ വൈറ്റ്’ തനി തിരുവനന്തപുരംകാരി ആയിരുന്നെങ്കിൽ; രസകരമായ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

November 3, 2023

രസകരമായ കണ്ടന്റുകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. കണ്ടന്റിലും മേക്കിങ്ങിലുമെല്ലാം മികവ് പുലർത്തുന്ന അഹാന, ഇടയ്ക്ക് സഹോദരിമാർക്കൊപ്പം രസകരമായ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ആളുകളെ പൊട്ടിച്ചിരിപ്പിക്കാൻ തക്കവണ്ണം ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. സഹോദരി ഇഷാനി കൃഷ്ണയ്ക്കൊപ്പം സ്നോ വൈറ്റ് കഥ പങ്കുവയ്ക്കുകയാണ് അഹാന.

സ്നോ വൈറ്റ് തിരുവനന്തപുരം സ്വദേശിനിയായിരുന്നെങ്കിൽ എന്ന തരത്തിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമാണ് ഈ വിഡിയോ. നിരവധി സിനിമാതാരങ്ങളാണ് അഹാനയുടെ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Story highlights- ahaana krishna snow white funny video