നവംബർ പകുതിയോടെ സൂര്യൻ അസ്തമിച്ചാൽ ഇവിടെയിനി 67 നാൾ ഇരുട്ട്; ബാരോയിലെ ജീവിതം!

November 13, 2023

സൂര്യൻ ഉദിച്ചാൽ പിന്നെ ജീവിതം സജീവമാകും. ജോലിക്കും പഠനത്തിനുമൊക്കെ പോകുന്നവർ എപ്പോഴെങ്കിലുമൊക്കെ പറയാറുണ്ടാകും, ഈ രാത്രി ഒന്ന് കഴിയാതിരുന്നെകിൽ എന്ന്. നേരം വെളുത്താൽ ഇത്രയും തിരക്കേറിയ ജീവിതത്തിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ആലോചിക്കാൻ വയ്യ എന്ന ചിന്താഗതിക്കാരാണ് മിക്കവാറും ആളുകൾ.

എന്നാൽ, ശെരിക്കും സൂര്യൻ ഉദിക്കാതെയായാൽ എന്തുചെയ്യും? എന്തുചെയ്യാനാണ് പറ്റാത്തത് എന്ന് തിരിച്ചുചോദിക്കും, അലാസ്കയിലെ ബാരോയിലെ ആളുകൾ. ഇവിടെ ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ സൂര്യൻ അസ്തമിച്ചാൽ പിന്നെ ഉദിക്കുന്നത് 67 ദിവസങ്ങൾക്ക് ശേഷമാണ്. എന്നാൽ, ഇവിടുത്തെ ജനത അതിനൊപ്പവും ജീവിക്കുന്നവരാണ്.

ഈ മാസം, സൂര്യൻ അലാസ്കയിലെ ബാരോയിൽ അസ്തമിക്കുകയും 65 ദിവസം ചക്രവാളത്തിന് താഴെയായിരിക്കുകയും ചെയ്യും. ബാരോയിൽ ഏകദേശം 4,000-ലധികം ജനസംഖ്യയുണ്ട്, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പട്ടണമാണ്. ബാരോയിൽ ഡിസംബർ മുതൽ മാർച്ച് വരെ ശരാശരി ഉയർന്ന താപനില പൂജ്യത്തിന് താഴെയാണ്. ഈ നഗരം തീർത്തും ഒറ്റപ്പെട്ടതാണ്, റോഡ് മാർഗം ഇവിടേക്ക് എത്താനും കഴിയില്ല.

അലാസ്കയുടെ വടക്കൻ ഭാഗത്തിൽ മൂന്നിലൊന്ന് ആർട്ടിക് സർക്കിളിന് മുകളിലാണ്. ഒന്നോ രണ്ടോ മാസത്തേക്ക് കാക്‌ടോവിക്, പോയിന്റ് ഹോപ്പ്, അനക്‌ടുവുക്ക് പാസ് എന്നിവിടങ്ങളിലെ നിവാസികൾക്കാണ് വെയിൽ കാണാൻ സാധിക്കാത്തത്.ഇവിടുത്തെ അവസാന സൂര്യാസ്തമയം നവംബർ അവസാനത്തിനും ഡിസംബർ ആദ്യത്തിനും ഇടയിൽ സംഭവിക്കും. ഉച്ചയ്ക്ക് 1:43 ന് സൂര്യൻ ഔദ്യോഗികമായി അസ്തമിച്ചാൽ, ഉത്കിയാഗ്വിക്കിൽ 65 ദിവസത്തെ ഇടവേള ആരംഭിക്കുന്നു.

Read also: ഇന്ന് കേരളവർമയുടെ തീപ്പൊരി നേതാവ്, പഠനത്തിലും കലയിലും ഒരുപോലെ മിടുക്കൻ; ശ്രദ്ധനേടി ഫ്ളവേഴ്സിന്റെ വേദിയിലെ ‘കുഞ്ഞ് ശ്രീക്കുട്ട’ന്റെ പാട്ട്!!

ആർട്ടിക്ക് പഠിക്കാൻ ഗവേഷകർ എത്തുന്ന ബാരോ എൻവയോൺമെന്റൽ ഒബ്സർവേറ്ററിയുടെ ആസ്ഥാനം കൂടിയായഉത്കിയാഗ്വിക്ക് പട്ടണത്തിലാണ് ഇരുട്ട് ആദ്യമെത്തുന്നത്. ഇവിടുത്തെ ജനങ്ങൾ അടുത്ത 65 ദിവസത്തേക്ക് പൂർണ അന്ധകാരത്തിലായിരിക്കില്ല. സിവിൽ ട്വിലൈറ്റ് ധ്രുവരാത്രിയിൽ മണിക്കൂറുകളോളം സംഭവിക്കുന്നു, പൊതുവെ പകൽ സമയങ്ങളിൽ ആവശ്യമായ പ്രകാശം ഇതിലൂടെ ഉള്ളതിനാൽ അവരുടെ ജീവിതം സ്തബ്ധമാകുന്നില്ല.

Story highlights- Alaska town won’t see the sun until January