അമല പോള്‍ വിവാഹിതയായി

November 5, 2023

നടി അമലാ പോള്‍ വിവാഹിതയായി. ജഗത് ദേശായിയാണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് വിവാഹം നടന്നത്. പരസ്പരം കോംപ്ലിമെന്‍ഡ് ചെയ്യുന്ന ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്.

ഇരുവരും വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒരു ലക്ഷ്വറി വില്ലയുടെ മാനേജറായ ഗോവ സ്വദേശി ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. രണ്ടാത്മാക്കളെ കോര്‍ത്തിണക്കിയ ഒരൊറ്റ നിമിത്തം, ഇനി ജീവിതാവസാനം വരെ ഈ ദേവതയ്‌ക്കൊപ്പം കൈകള്‍ കോര്‍ത്ത് നടക്കും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജഗദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് താഴെ നവദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ലൈല ഒ ലൈല, മിലി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അമല പോള്‍ മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറിയത്. ആടുജീവിതമാണ് ഇനി അമലയുടേതായി പുറത്തിറങ്ങാന്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത്.

Story highlights- amala paul marriage photos