ഈ കുഞ്ഞു മജീഷ്യൻ ആളൊരു കേമൻ തന്നെ; ക്ലാസ്സ്‌റൂം ഒന്നടങ്കം നിശബ്ദമാക്കിയ മാജിക്!

November 21, 2023

മാജിക് എന്നാൽ ഏതുപ്രായക്കാർക്കും കൗതുകം തോന്നുന്ന ഒന്നാണ്. എങ്ങനെയാണു അതിവേഗ ചലനങ്ങൾകൊണ്ട് കണ്ണിനെ കബളിപ്പിക്കുക എന്നത് ആകാംക്ഷ ഉണർത്തുന്ന ഒന്നാണ്. എന്നാൽ, വളരെയേറെ ക്ഷമയും അതേപോലെ ആവേശവും ഒരു മജീഷ്യന് ആവശ്യമായിട്ടുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു മാന്ത്രികൻ അമ്പരപ്പിക്കുകയാണ്.ഒരു കുഞ്ഞു മിടുക്കൻ തന്റെ സമപ്രായക്കാരെ വിസ്മയിപ്പിക്കുക മാത്രമല്ല, ഇന്റർനെറ്റിലൂടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ വിസ്മയിപ്പിക്കുകയും ചെയ്തു.

79 മില്യൺ ആളുകൾ കാണുകയും 6 മില്യൺ ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്ത വിഡിയോ സാഹിത് ആസാം എന്നയാളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടു കുഞ്ഞി കല്ലുകൾ കൊണ്ടാണ് ഈ മാജിക് ഈ മിടുക്കൻ കാണിക്കുന്നത്. യുവ മാന്ത്രികൻ ഒരു കൈയിൽ രണ്ട് കറുത്ത ഉരുളൻ കല്ലുകൾ പിടിക്കുന്നു, പക്ഷേ അവൻ അവ താഴെവെച്ച് കൈകൾ ഉയർത്തുമ്പോൾ, രണ്ട് കല്ലുകളും അത്ഭുതകരമായി അവന്റെ വലതു കൈയ്യുടെ ചുവട്ടിൽ കറങ്ങുന്നു. നേട്ടം സുഹൃത്തുക്കൾ ആ തന്ത്രം ഒരിക്കൽ കൂടി ചെയ്യാൻ അവനോട് അഭ്യർത്ഥിക്കുന്നു.

Read also: ‘സൂര്യക്ക് പകരം സഞ്ജു വേണമായിരുന്നു’ മലയാളി താരത്തിന് പിന്തുണയുമായി ആരാധകര്‍

ക്ലാസ്റൂമിലാണ് ഈ മിടുക്കന്റെ മാസ്മരിക പ്രകടനം. ക്ലാസ്സ്മുറികൾ പഠനത്തിനായി മാത്രമല്ല, വിനോദത്തിനും സമയം കണ്ടെത്താനുള്ള ഇടമാണ്. അങ്ങനെ വിദ്യാർത്ഥികളുമായി അധ്യാപകർ ഒരു ആത്മബന്ധം പുലർത്തുന്നതാണ് എപ്പോഴും ആരോഗ്യകരമായ സൗഹൃദത്തിന്റെ ഉദാഹരണം. കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഇങ്ങനെയുള്ള ക്ലാസ്റൂമുകളും അധ്യാപകരും ആവശ്യമുണ്ട്.

Story highlights- amazing magic trick by a boy