കുട്ടികളുടെ മുൻകോപം നിയന്ത്രിക്കാൻ വഴിയുണ്ട്
കുഞ്ഞുങ്ങളെ വളർത്താൻ ഇന്നത്തെകാലത്ത് വളരെയധികം ബുദ്ധിമുട്ടുകൾ മാതാപിതാക്കൾ നേരിടേണ്ടതുണ്ട്. കാരണം, പുതിയ ജീവിത സാഹചര്യത്തിൽ ദുശ്ശാഠ്യവും മുൻകോപവുമാണ് പല കുട്ടികളുടെയും പ്രധാന പ്രശ്‍നം. പൊതുസ്ഥലങ്ങളിൽ മക്കളുടെ ഇത്തരം പൊട്ടിത്തെറിയിൽ പകച്ചുനിൽക്കുന്ന ഒട്ടേറെ അമ്മമാരും അച്ഛന്മാരുമുണ്ട്. എന്നാൽ സഹികെടുമ്പോൾ എന്തൊരു സ്വഭാവം എന്ന് അമ്മമാർ പോലും കരുത്തും. ആദ്യം തന്നെ മനസിലാക്കുക, ദേഷ്യം ഒരു മോശം സ്വഭാവരീതിയല്ല, അതൊരു വികാരമാണ്.
കുഞ്ഞുങ്ങളെ സംബന്ധിച്ച് ദേഷ്യവും വാശിയും രണ്ടാമത്തെ കാര്യമാണ്. ദേഷ്യത്തിന് മുൻപ് കുഞ്ഞിനെ ബുദ്ധിമുട്ടിച്ച ഒരു കാരണമുണ്ടാകും. വിശപ്പ്, പേടി, നാണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആ ദേഷ്യത്തിന് അടിസ്ഥാനമായി ഉണ്ടാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആദ്യം തന്നെ അമ്മമാർ തിരിച്ചറിയണം ആ ദേഷ്യത്തിന്റെ കാരണമെന്താണെന്ന്. കാരണം മനുഷ്യൻ വേദനയോട് പ്രതികരിക്കുന്ന ഒരു രീതി തന്നെ ദേഷ്യത്തിലൂടെയാണ്. ദേഷ്യപ്പെടുമ്പോൾ വൈകാരികമായ ഒരു വേദനയ്ക്ക് ശമനം ലഭിക്കും.
ദേഷ്യം ഒരു മോശം പെരുമാറ്റമാണെന്ന രീതിയിൽ കാണുന്നത് വലിയ തെറ്റാണ്. മുതിർന്നു കഴിയുമ്പോൾ അവർക്ക് ഒരു പ്രശ്നത്തെ അഭിമുഖീകരിക്കാൻ അറിയാതെ വരും. മാനസിക സംഘർഷം കരഞ്ഞു തീർത്താൽ അത് തെറ്റാണെന്നു വിചാരിച്ച് അടക്കിപിടിക്കും. ദേഷ്യം പ്രകടിപ്പിക്കാതെ അടക്കി വെച്ച് ബുദ്ധിമുട്ടും.
Read also: ചെളിവെള്ളത്തിൽ വീണ ആനക്കുട്ടിക്ക് രക്ഷയായത് വനപാലകർ; ശ്രദ്ധ നേടി വിഡിയോ!
കുഞ്ഞിനെ ആശ്വസിപ്പിക്കാൻ അമ്മമാർ പ്രാപ്തരാകണം. അവരുടെ ദേഷ്യത്തിന്റെ കാരണം കണ്ടെത്തുന്നതിനൊപ്പം അവരെ ആശ്വസിപ്പിക്കാനും സാധിക്കണം. ദേഷ്യം സ്വാഭാവിക വികാരമാണെന്നും അത് നിയന്ത്രിക്കാൻ പഠിക്കണമെന്നും സ്നേഹപൂർവ്വം പറഞ്ഞുകൊടുക്കാം.
Story highlights- anger management in kids