തലമുടിയുടെ ആരോഗ്യത്തിന് അനു സിതാര സ്പെഷ്യൽ കാച്ചിയ എണ്ണ!

November 3, 2023

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാരയുടെ മുടിയഴകിന്റെ രഹസ്യം ഒരു പ്രത്യേക എണ്ണയാണ്. ആ എണ്ണയുടെ കൂട്ട് അറിയാം..

കുട്ടിക്കാലം മുതല്‍ക്കേ ഇത്തരത്തിലാണ് നടി മുടി സംരക്ഷിക്കുന്നത്. ആര്യവേപ്പില, ചെമ്പരത്തിമൊട്ട്, കറ്റാര്‍വാഴ, ഉലുവ, തുളസിയില, മൈലാഞ്ചി, കരിംജീരകം തുടങ്ങിയയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന എണ്ണ നല്ല ഉറക്കം ലഭിയ്ക്കാനും താരനകറ്റാനും മുടിക്ക് കരുത്ത് നല്‍കാനുമൊക്കെ സഹായിക്കുമെന്നും താരം പറയുന്നു.

Read also: “35 വയസ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണം”; ക്യാൻസറിനെതിരായ പോരാട്ടത്തെ കുറിച്ച് നിഷ ജോസ്

മലയാളത്തിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അനു സിതാര , 2017-ൽ പുറത്തിറങ്ങിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചതോടെ ശ്രദ്ധനേടുകയായിരുന്നു. ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ കഥാപാത്രവും പ്രശംസ പിടിച്ചുപറ്റി. സിനിമാതിരക്കുകൾക്കിടയിൽ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.

Story highlights- anu sithara’s special hair oil