516 മീറ്റർ നീളത്തിൽ കാൽനട യാത്രികർക്കായി ഒരു പാലം; ഇതാണ് ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം

November 6, 2023

ലോകത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്ന നിര്‍മിതികള്‍ ഏറെയാണ്. അതിലൊന്നാണ് അരൂക 516 എന്ന തൂക്കുപാലവും. കാല്‍നടയാത്രക്കാര്‍ക്കായുള്ള ഏറ്റവും നീളമേറിയ തൂക്കുപാലമാണ് ഇത്. 516 മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. പോര്‍ച്ചുഗലിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

അരൂക ജിയോപാര്‍ക്കിലെ പൈവ നദിക്ക് മുകളിലായാണ് ഈ പാലം. നദിയില്‍ നിന്നും ഏകദേശം 175 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന് ചൂറ്റും പര്‍വതങ്ങളും പച്ചവിരിച്ച താഴ്-വരകളുമൊക്കെയാണ്. യുനസ്‌കോയുടെ പൈകൃകപട്ടികയില്‍ ഇടം നേടിയിട്ടുള്ള ഒന്നാണ് അരൂക ജിയോപാര്‍ക്ക്.

Read also: “ഇവിടെ കത്തുകൾ ഒഴുകിയെത്തും”; കശ്മീരിലുള്ള ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്!

2018- മെയ് മാസത്തിലാണ് തൂക്കുപാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്ന് വര്‍ഷമെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍. 2.3 മില്യണ്‍ യൂറോയാണ് നിര്‍മാണച്ചെലവ്. അതായത് ഏകദേശം ഇരുപത് കോടിയിലധികം രൂപ. നദിയുടെ രണ്ട് വശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ടവറുകളില്‍ നിന്നും സ്റ്റീല്‍ കേബിളുകള്‍ ഉപയോഗിച്ചാണ് പാലത്തെ താങ്ങിനിര്‍ത്തിയിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ചാള്‍സ് ക്വോനെന്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിനെ പിന്നിലാക്കിയാണ് അരൂക പാലം നീളത്തില്‍ ഒന്നാമതെത്തിയത്. 500 മീറ്ററാണ് ചാള്‍സ് ക്വോനെന്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജിന്റെ നീളം.

Story highlights: Arouca bridge is the largest pedestrian suspension bridge