“ഇവിടെ കത്തുകൾ ഒഴുകിയെത്തും”; കശ്മീരിലുള്ള ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്!

November 6, 2023

ഫ്ലോട്ടിംഗ് ഗാർഡനുകൾ, ദ്വീപുകൾ, ഹൗസ് ബോട്ടുകൾ എന്നിവയെല്ലാം നമ്മൾ കേട്ടിട്ടുണ്ട്, എന്നാൽ കശ്മീരിലെ പ്രശസ്തമായ ദാൽ തടാകത്തിൽ ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് ഉണ്ട്. ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസാണിത്. (World’s only floating Post Office in Kashmir)

രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസ് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ആരംഭിച്ചത്. തടാകത്തിൽ താമസിക്കുന്ന ആളുകൾക്ക് കത്തുകളും കൊറിയറുകളും വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ഷിക്കാരയിൽ യാത്ര ചെയ്യുന്ന ഒരു പോസ്റ്റുമാനാണ്‌ കത്തുകൾ ഡെലിവറി ചെയ്യുന്നത്. ഒഴുകി നടക്കുന്നതാണെങ്കിലും ഒരു തപാൽ ഓഫീസിന്റെ എല്ലാ സേവനങ്ങളും ദാൽ തടാകത്തിലെ ഈ ഫ്ലോട്ടിംഗ് പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്.

Read also: പ്രിയ നായിക ജോമോൾ വീണ്ടും വെള്ളിത്തിരയിലേക്ക്!

200 വർഷം പഴക്കമുള്ള തപാൽ ഓഫീസാണിത്. അയച്ചു വരുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ മാറ്റമൊന്നുമില്ല. വിനോദസഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാകുന്ന സമയത്ത് ജീവനക്കാർക്ക് നിന്ന് തിരിയാൻ സമയമുണ്ടാവില്ല. ചിത്രങ്ങളെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഓഫീസിൽ എത്തുന്നത്. അവർക്ക് ഇവിടെ നിന്ന് പ്രത്യേക കവറുകൾ, പോസ്റ്റ് കാർഡുകൾ, സ്റ്റാമ്പുകൾ എന്നിവ വാങ്ങാം. ഒരു ശിക്കാര വാടകയ്‌ക്കെടുത്ത് പോസ്റ്റ്‌മാൻ കത്തുകൾ ഹൗസ്‌ബോട്ടിൽ എത്തിക്കുന്നു. ഈ പതിവ് ഇപ്പോഴും തുടർന്നു വരുന്നു.

ഇൻറർനെറ്റും സോഷ്യൽ മീഡിയയും കത്തെഴുതുന്നതിലും അയക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തടാകത്തിനരികിൽ താമസിക്കുന്ന പ്രദേശവാസികൾ അവകാശപ്പെടുന്നു. മുൻകാലങ്ങളിൽ ഒരു കത്ത് സ്വീകരിക്കുമ്പോഴോ അയക്കുമ്പോഴോ ഉണ്ടാകുന്ന അനുഭൂതി എവിടെയോ മറന്നു പോയതു പോലെയാണവർക്ക്.

Story highlights: World’s only floating Post Office in Kashmir