പ്രിയ നായിക ജോമോൾ വീണ്ടും വെള്ളിത്തിരയിലേക്ക്!

November 6, 2023

മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ജോമോൾ. ‘നിറം’, ‘മയിൽപ്പീലിക്കാവ്’, ‘എന്നു സ്വന്തം ജാനകിക്കുട്ടി’ എന്നീ ചിത്രങ്ങളിൽ കൂടി ശ്രദ്ധേയയായ നടി ഇപ്പോൾ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജയ് ഗണേശ്’ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ തന്റെ തിരിച്ചുവരവ് നടത്തുന്നത്. (Actress Jomol marking her comeback to Malayalam cinema)

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം അറിയിച്ചത്. തന്റെ പോസ്റ്റിലൂടെ ജോമോളെ മലയാള സിനിമയിലേക്ക് തിരികെ സ്വാഗതം ചെയ്യുകയും അവർ ‘ജയ് ഗണേഷ്’ ടീമിൽ ചേരുകയാണെന്നും ഉണ്ണി പറയുന്നു. ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ ജോമോളുടെ ക്യാരക്ടർ പോസ്റ്ററും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. നവംബർ 10-ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നവംബർ 11-ന് ആരംഭിക്കും.

Read also: ഹോളിവുഡ് മണ്ണിലുറങ്ങി പ്രിയ ചാൻഡ്‌ലെർ ബിംഗ്!

1989-ൽ ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജോമോൾ പിന്നീട് ‘പഞ്ചാബി ഹൗസ്’, ‘ഉസ്താദ്’ തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ മലയാള സിനിമയിൽ തന്റെ മുദ്ര പതിപ്പിച്ചു. ജോമോളുടെ തിരിച്ചുവരവ് ആരാധകർ എന്നും കൊതിച്ചിരുന്നു. ‘ജയ് ഗണേഷ്’ അതിനൊരു വലിയ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.

Story highlights: Actress Jomol marking her comeback to Malayalam cinema