സ്വന്തം റെക്കോർഡ് തകർത്ത് അയോദ്ധ്യ വീണ്ടും ഗിന്നസിലേക്ക്!

November 12, 2023

ദീപാവലി ആഘോഷങ്ങൾക്കിടയിൽ പുതിയ ലോക റെക്കോർഡ് സൃഷ്ഠിച്ചിരിക്കുകയാണ് അയോദ്ധ്യ. ദീപാവലിയുടെ തലേ ദിവസമായ ഇന്നലെ, സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരം സ്വന്തം ലോക റെക്കോർഡ് തന്നെ തകർത്തു. അയോധ്യയിലെ 51 ഘട്ടുകളിലായി 22.23 ലക്ഷം ദീപങ്ങൾ ഒരേ സമയം കത്തിച്ചാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. (Ayodhya beats own world record)

കഴിഞ്ഞ വർഷം രാം കി പൈരിയിലെ ഘട്ടുകളിൽ 17 ലക്ഷത്തിലധികം ദിയകളാണ് കത്തിച്ചത്. അഞ്ച് മിനിറ്റോ അതിൽ കൂടുതലോ പ്രകാശം നിലനിന്നിരുന്ന ദിയകളെ മാത്രം കണക്കിലെടുത്താണ് ഗിന്നസ് റെക്കോർഡ്സിനു പരിഗണിച്ചത്. പോയ വർഷത്തേക്കാൾ 6.47 ലക്ഷം കൂടുതൽ വിളക്കുകളാണ് ഏകദേശം 25,000 വോളന്റിയർമാർ ചേർന്ന് തെളിയിച്ചത്.

Read also: വാദിക്കാൻ ഇനിയും കേസുകളേറെയുണ്ട്; ജോലി ചെയ്ത് ഗിന്നസിലേക്ക് മേനോൻ വക്കീൽ!

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പ്രതിനിധികൾ ഡ്രോണുകൾ ഉപയോഗിച്ച് വിളക്കുകൾ എണ്ണി നഗരത്തിന് ലോക റെക്കോർഡ് പദവി നൽകിയ ശേഷം അയോധ്യയിൽ കേട്ടത് ‘ജയ് ശ്രീറാം’ എന്ന പ്രതിധ്വനി മാത്രം. സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഴുവൻ അയോധ്യയ്ക്കും, നിവാസികൾക്കും ഊഷ്മളമായ ആശംസകൾ അറിയിച്ചു.

Story highlights: Ayodhya beats own world record