കാത്തിരിപ്പിന് വിരാമമിട്ട് മോഹൻലാലിൻറെ പ്രഖ്യാപനമെത്തി-‘ബറോസ്’ 2024 മാർച്ച് 28-ന് തിയേറ്ററുകളിൽ എത്തും

November 4, 2023

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മലയാള ചിത്രമാണ് ‘ബറോസ്.’ മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’. നേരത്തെ കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ഷൂട്ട് ചെയ്ത പല സീനുകളും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ.

ബറോസ് സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ബറോസ്’ 2024 മാർച്ച് 28-ന് തിയേറ്ററുകളിൽ എത്തും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പ്രിയനടന്റെ സംവിധാനത്തിലെ കന്നിയങ്കമായ ബറോസിനായി ഇനി അഞ്ചുമാസങ്ങൾകൂടി കാത്തിരിക്കണം.

നേരത്തെ മുതൽ തന്നെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും മോഹൻലാൽ പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ ആരാധകരും പ്രേക്ഷകരും ഏറ്റെടുക്കാറുമുണ്ട്.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്തെത്തുന്ന കുട്ടിയുമാണ് ചിത്രത്തിന്റെ പ്രമേയം. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.

Story highlights- barroz movie release date announced