നഷ്‌ടമായ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം, വെളിച്ചെണ്ണയുടെ മാന്ത്രിക ഗുണങ്ങളിലൂടെ

November 5, 2023

നൂറ്റാണ്ടുകളായി മുടിയുടെ ആരോഗ്യത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. മുടി ശക്തവും തിളക്കമുള്ളതുമാക്കാൻ വെളിച്ചെണ്ണയ്ക്ക് സാധിക്കും. വെളിച്ചെണ്ണയുടെ ഗുണങ്ങൾ ചർമ്മത്തിനും മുടിക്കും ഒരുപോലെ ഗുണപ്രദമാണ്. മുടിക്ക് ദോഷം ചെയ്യുന്ന കണ്ടീഷണറുകൾ, ഹെയർ സെറം, സ്റ്റൈലിംഗ് ഉൽ‌പ്പന്നങ്ങൾ എന്നിവ മാറ്റി പകരം വെളിച്ചെണ്ണ ഉപയോഗിച്ചാൽ ലഭിക്കുന്നത് വലിയ മാറ്റമാണ്.

വെളിച്ചെണ്ണയിൽ ആന്റി ഓക്‌സിഡന്റുകൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി ശക്തമാക്കുകയും തലയോട്ടിയിലെ വരൾച്ച മാറ്റുകയും താരൻ നീക്കം ചെയ്യുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ വെളിച്ചെണ്ണയിൽ കാണപ്പെടുന്നുണ്ട്. ഇവ രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങൾ വഴി മുടിക്ക് സംഭവിച്ച നാശം പരിഹരിക്കും. വിറ്റാമിൻ ഇ, കെ എന്നിവ മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്നു.

Read also: എഐ ക്യാമറ പകർത്തിയ കാറിന്റെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത സ്ത്രീയുടെ ചിത്രം; പിന്നിൽ ഇരുന്ന കുട്ടികൾ ചിത്രത്തിലുമില്ല!

വെളിച്ചെണ്ണയിൽ കാണപ്പെടുന്ന കാപ്രിലിക് ആസിഡിനെക്കുറിച്ച് നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ബാക്ടീരിയകളെയും സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ ഈ ആസിഡിന് ഉണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് മുടിയുടെ സ്വാഭാവിക വളർച്ച തടയുന്നതോ തലയോട്ടിയിൽ താരൻ വർധിക്കുന്നതിനോ കാരണമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കും.

Story highlights- benefits of coconut oil