ദഹന പ്രശ്നങ്ങൾക്കും അസ്ഥി വേദനയ്ക്കും ആശ്വാസമേകും ശർക്കര

November 10, 2023

ഇന്ത്യക്കാരുടെ ഒരു പ്രധാന ഇഷ്ടരുചിയാണ് ശർക്കര. ചിലർ പഞ്ചസാരയ്ക്ക് പകരമായാണ് ശർക്കര ഉപയോഗിക്കാറുള്ളത്. മധുരം അധികമാണെങ്കിലും ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ശർക്കരയ്ക്കുണ്ട്. ദിവസേന ഭക്ഷണത്തിൽ ഒരല്പം ശർക്കര കൂടി ഉൾപ്പെടുത്തിയാൽ മികച്ച ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. തണുപ്പിനും ചുമയ്ക്കും വലിയ ആശ്വാസം പകരും ശർക്കര. തൊണ്ടയിലെ അസ്വസ്ഥതകൾ ശമിപ്പിക്കുകയും ഒപ്പം തൊണ്ടവേദനയെ ലഘൂകരിക്കുകയും ചെയ്യും.

പ്രായമാകുമ്പോൾ അനുഭവപ്പെടുന്ന സന്ധി, അസ്ഥി വേദനകൾ നേരിടാൻ ശരക്കരയുടെ ഉപയോഗം സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ എല്ലുകളെ ശക്തിപ്പെടുത്താനും സന്ധിവാതം പോലുള്ള അവസ്ഥകളെ തടയാനും സഹായിക്കുന്നു.

പുത്തൻ ജീവിത ശൈലിയിൽ ഏറ്റവുമധികം ആളുകൾ നേരിടുന്ന പ്രശ്നമാണ് ദഹനം. ശരിയായ രീതിയിൽ ശർക്കര ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും.ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനനാളത്തിന് ദഹനശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

Read also: ലോകത്ത് ആദ്യമായി ചിക്കുൻഗുനിയക്ക് വാക്സിൻ!

കൂടാതെ, ശരിയായ മലവിസർജ്ജനം നടക്കുന്നതിനും വായു, മലബന്ധം, വിരശല്യം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിനു സഹായിക്കുന്നത്. ഹൃദയത്തിന്റെ ശരിയായ പ്രവർത്തനം വളരെ പ്രധാനമാണ്. ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തസമ്മർദ്ദത്തിന്റെ തോത് കുതിച്ചുയരുന്നത്. ഇത് ഒരു വലിയ പ്രശ്നമാണെങ്കിലും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ ശർക്കര സഹായിക്കും. ഇതിൽ പൊട്ടാസ്യം, സോഡിയം എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ ഇവ രക്തസമ്മർദ്ദം കൂടുന്നതിനെ നിയന്ത്രിക്കുന്നു.

Story highlights- benefits of jaggery