“യാത്ര പോകാം”; ഡിസംബറിൽ സന്ദർശിക്കാവുന്ന മികച്ച സ്ഥലങ്ങൾ!
പിക്നിക്കുകൾക്കും അവധി ദിനങ്ങൾക്കും യാത്രകൾക്കും വർഷത്തിലെ ഏറ്റവും മികച്ച മാസങ്ങളിലൊന്നാണ് ഡിസംബർ. ഈ സമയത്തെ തെളിഞ്ഞ ആകാശവും തണുത്ത കാലാവസ്ഥയും അവധിക്കാലം ആഘോഷിക്കാനും സാഹസിക യാത്രകൾക്കും അനുയോജ്യമാണ്. ഇന്ത്യയിലെ വൈവിധ്യമാർന്ന ഇടങ്ങളിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. എങ്കിലും ഈ ഡിസംബർ മാസം സന്ദർശിക്കാൻ പറ്റിയ ചില മികച്ച സ്ഥലങ്ങൾ നോക്കാം. (Best Places in India to visit in December)
ഗോവ
പഴയ പോർച്ചുഗീസ് കോളനിയായിരുന്ന ഗോവ മിക്ക യാത്രാ പ്രേമികളുടെയും സ്വർഗമാണ്. വെണ്മയുള്ള മണൽ തരികൾ നിറഞ്ഞ ബീച്ചുകൾ മുതൽ ഗംഭീരമായ വെള്ളച്ചാട്ടങ്ങൾ വരെ സന്ദർശകരെ ആകർഷിക്കത്തക്കതായ എല്ലാ ചേരുവകളും ഇവിടെയുണ്ട്. മാത്രമല്ല, നൈറ്റ് ലൈഫിനും ബീച്ച് പാർട്ടികൾക്കും ഗോവ പ്രശസ്തമാണ്. ഡിസംബറിൽ സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് ക്രിസ്മസ് രാവ് കാണാനും കഴിയും.
ആലപ്പുഴ
കിഴക്കിന്റെ വെനീസിലെ പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങളും കായലുകളും ഈന്തപ്പന നിറഞ്ഞ കനാലുകളും നമ്മുടെ കണ്ണുകൾക്ക് കുളിരേകും. അതിമനോഹരമായ ഭൂപ്രകൃതിയും സങ്കീർണ്ണമായ വാസ്തുവിദ്യാ ക്ഷേത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ആലപ്പുഴ. ഡിസംബർ വരെ 41 ദിവസം നീണ്ടുനിൽക്കുന്ന ആലപ്പുഴയിലെ വാർഷിക ക്ഷേത്രോത്സവത്തിലും പങ്കെടുക്കാനുള്ള അവസരമുണ്ട്.
Read also: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..
ഗോകർണ
കർണാടകയിലെ ഈ നഗരം വാരാന്ത്യങ്ങൾ ചിലവഴിക്കാൻ ഏവർക്കും പ്രിയപ്പെട്ട സ്ഥലമാണ്. പുരാതന ഇന്ത്യൻ ക്ഷേത്രങ്ങൾ, പ്രാദേശിക കരകൗശല വസ്തുക്കൾ, ശാന്തമായ ബീച്ചുകൾ, ഔഷധ ഉൽപ്പന്നങ്ങൾ എന്നിവയുടെ ആസ്ഥാനം കൂടെയാണ് ഗോകർണം.
മഹാബലിപുരം
കോറോമാണ്ടൽ തീരത്തെ ഈ ആകർഷണീയമായ സ്ഥലം പാറകൾ വെട്ടിയുണ്ടാക്കിയ ഗുഹകൾ, മനോഹരമായ ക്ഷേത്രങ്ങൾ, തീരപ്രദേശങ്ങൾ മുതലായവയുടെ ആവാസ കേന്ദ്രമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടം ആകർഷിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.
മൈലാപൂർ
മൈലാപ്പൂരിന്റെ ചൂടുള്ള കാലാവസ്ഥ ഡിസംബറിൽ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. മൈലാപ്പൂരിലെ പുരാതന ക്ഷേത്രങ്ങളും പ്രകൃതിസൗന്ദര്യവും ആശ്വസിക്കുന്നതിനു പുറമേ, പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കാനും ഷോപ്പിംഗിനും ഇവിടെ സൗകര്യങ്ങളുണ്ട്.
Story highlights: Best Places in India to visit in December