വേദിയിൽ അനിയത്തിയുടെ നൃത്തം; കാണികൾക്കിടയിൽ നിന്ന് ചുവടുകൾ കാണിച്ചുകൊടുത്ത് ചേട്ടൻ- ഹൃദ്യമായൊരു കാഴ്ച

November 17, 2023

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. കുഞ്ഞനിയത്തിമാരെ മക്കളെപ്പോലെ കൊണ്ടുനടക്കുന്ന കുഞ്ഞേട്ടന്മാർ ധാരാളമുണ്ട്. അത്തരത്തിൽ ഒരു സഹോദരന്റെ സ്നേഹമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

വേദിയിൽ സഹോദരിയുടെ നൃത്തമാണ്. അല്പം ആശങ്കയോടെയാണ്‌ സഹോദരി ചുവടുവയ്ക്കുന്നത്. എന്നാൽ, കുട്ടിക്ക് ആത്മവിശ്വാസം പകർന്ന് ചേട്ടൻ കണികൾക്കിടയിൽ നിന്നും ചുവടുവെച്ച് കാണിക്കുന്നുണ്ട്. ചേട്ടനെ നോക്കി ചുവടുകൾ തെറ്റാതെ അനിയത്തിക്കുട്ടി ഭംഗിയായി നൃത്തം ചെയ്തു തീർക്കുന്നത് വി വിഡിയോയിൽ കാണാം.

Read also: മിസ്റ്റർ ആൻഡ് മിസ്സിസ് ധോണി റിപ്പോർട്ടിങ്ങ് ഫ്രം ല്വാലി!

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ്, സഹോദരിയെ വെള്ളക്കെട്ട് കടക്കാൻ സഹായിക്കുന്ന സഹോദരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

Story highlights- brother shows steps to his sister from the audience