മിസ്റ്റർ ആൻഡ് മിസ്സിസ് ധോണി റിപ്പോർട്ടിങ്ങ് ഫ്രം ല്വാലി!

November 16, 2023

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് വേൾഡ് കപ്പ് നടക്കുന്ന ഈ വേളയിൽ നിരവധി ക്രിക്കറ്റ് പ്രേമികൾ അദ്ദേഹത്തെ ഓർക്കുന്നു. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഇരുവരുടെയും ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Mr and Mrs Dhoni reporting from Lwali)

എല്ലാ തിരക്കുകളിൽ നിന്നും വിട്ട്, പ്രിയ താരം മൈലുകൾ അകലെ ഭാര്യയോടൊപ്പം ഉത്തരാഖണ്ഡിലെ തന്റെ പൂർവ്വികരുടെ ഗ്രാമം സന്ദർശിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ല്വാലി ഗ്രാമത്തിൽ അവർ പോസ് ചെയ്യുന്ന ചിത്രമായിരുന്നു സാക്ഷി പങ്കുവെച്ചത്.

”എല്ലാ ധോണിമാർക്കിടയിലും സംഭവബഹുലമായ ദിവസം! എന്നെ വിശ്വസിക്കൂ ഇവിടെ ഇനിയും ധാരാളം പേരുണ്ട്,” എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിൽ, ദമ്പതികൾ ല്വാലിയിലെ ഒരു വർണ്ണാഭമായ വീടിന്റെ ഉമ്മരപ്പടിയിൽ ഇരിക്കുന്നതായി കാണാം. വീട് കാണിക്കുന്ന ഒരു വീഡിയോയും സാക്ഷി പങ്കിട്ടു.

Read also: “ദൈവം ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങൾ ദൈവത്തിൻറെ കുട്ടിയും”; കോഹ്ലിയുടെ റെക്കോർഡ് നേട്ടത്തിൽ അനുഷ്ക

നവംബർ 15 ന് പോസ്റ്റ് ചെയ്തതിന് ശേഷം ചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു. വലിയ ആരാധകരുണ്ടായിട്ടും സോഷ്യൽ മീഡിയയിൽ അപൂർവ്വമായി എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിനാൽ ധോണിയെ ഒരു നോക്ക് കാണാൻ ആരാധകർ എപ്പോഴും ആവേശത്തിലാണ്. ചിത്രം പങ്കുവെച്ചതിന് നിരവധി ആരാധകർ ഭാര്യ സാക്ഷിക്ക് നന്ദി പറഞ്ഞു.

Story highlights: Mr and Mrs Dhoni reporting from Lwali