“ദൈവം ഏറ്റവും മികച്ച തിരക്കഥാകൃത്ത്, നിങ്ങൾ ദൈവത്തിൻറെ കുട്ടിയും”; കോഹ്ലിയുടെ റെക്കോർഡ് നേട്ടത്തിൽ അനുഷ്ക

November 16, 2023

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കിയാണ് വിരാട് കോലി ഏകദിന ക്രിക്കറ്റിലെ 50-ാം സെഞ്ച്വറി പൂർത്തിയാക്കിയത്. വാംഖഡെയിൽ ന്യൂസിലൻഡിനെതിരെയുള്ള സെമിപോരാട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിന്റെ 49 സെഞ്ച്വറികൾ എന്ന റെക്കോർഡാണ് കോഹ്ലി മറികടന്നത്. കോഹ്ലി മൈതാനത്ത് ചരിത്രം കുറിക്കുമ്പോൾ സാക്ഷ്യം വഹിക്കാൻ ഭാര്യ അനുഷ്ക ശർമ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ( Anushka Sharma posts sweet message for husband Virat Kohli )

റെക്കോർഡ് നേട്ടത്തിന് ശേഷം കോഹ്ലി ഒരു ഫ്ലൈയിങ് കിസ് ആണ് നൽകിയത്. അത് മറ്റാർക്കുമല്ല തന്റെ പ്രിയതമയായ അനുഷ്ക ശർമയ്ക്കായിരുന്നു. കോഹ്ലിയുടെ റോക്കോർഡിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹൃദയസ്‍പർശിയായ ഒരു കുറിപ്പും അനുഷ്ക പങ്കുവെച്ചിട്ടുണ്ട്.

Read also: ശേഷം സ്‌ക്രീനിൽ; ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു!

ദൈവം ഏറ്റവും മികച്ച തിരക്കഥാകൃത്താണെന്ന് തുടങ്ങിയാണ് അനുഷ്കയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി. ‘ഏറ്റവും മികച്ച തിരക്കഥാകൃത്ത് ദൈവമാണ്. നിങ്ങളുടെ സ്നേഹത്താൽ എന്നെ അനുഗ്രഹിച്ചതിന് നന്ദിയുണ്ട്. നിങ്ങൾക്ക് ഉള്ളതും ആഗ്രഹിക്കുന്നതും എല്ലാം നേടുക, നിങ്ങളോടും കായികരംഗത്തോടും എപ്പോഴും സത്യസന്ധത പുലർത്തുക. നിങ്ങൾ ശരിക്കും ദൈവത്തിൻറെ കുട്ടിയാണ്’ അനുഷ്ക കുറിച്ചു.

ന്യൂസീലാൻഡിനെതിരായ സെമി ഫൈനലിലും ഒരേ ആവേശത്തോടെയുളള അനുഷ്കയെയാണ് പ്രേക്ഷകർ കണ്ടത്.വിരാടിനെതിരായ ആദ്യ എൽബിഡബ്ലു ഡിആർഎസിലേക്കുപോയപ്പോൾ നെഞ്ചിടിപ്പോടെ ഇരിക്കുന്ന അനുഷ്കയെയും കാണികൾക്കിടയിൽ കാണാൻ കഴിയുമായിരുന്നു. സെഞ്ച്വുറി നേട്ടത്തിന് ശേഷം സച്ചിൻ തെൻഡുൽക്കറിനെ ആദരസൂചകമായി വണങ്ങിയിരുന്നു.

Story Highlights: Anushka Sharma posts sweet message for husband Virat Kohli after his historic 50th ODI century