10 ലക്ഷം രൂപ ചിലവിൽ നിർമാണം പൂർത്തിയാക്കിയ ബസ് സ്റ്റോപ്പ് ഒരാഴ്ച പിന്നിട്ടപ്പോൾ അപ്രത്യക്ഷമായി!

November 10, 2023

പലതരം മോഷണങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ബസ് സ്റ്റോപ്പൊക്കെ മോഷണം പോയാൽ ആരായാലും ഒന്ന് അമ്പരന്ന് പോകും. അല്ലേ? ബെംഗളൂരുവിലെ കണ്ണിംഗ്ഹാം റോഡിൽ നിന്ന് ’10 ലക്ഷം രൂപ വിലമതിക്കുന്ന’ പുതുതായി സ്ഥാപിച്ച ബസ് സ്റ്റോപ്പ് അപ്രത്യക്ഷമായിരിക്കുകയാണ്. ഇത് അധികാരികളെയും പൗരന്മാരെയും ഒരേപോലെ അമ്പരപ്പിച്ചു. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്റ്റീൽ ഷാഫ്റ്റുകൾ ഘടിപ്പിച്ച ഉയർന്ന നിർമാണ ചിലവുള്ള ബസ് സ്റ്റോപ്പ് സ്ഥാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സംഭവം.

ഇൻസ്റ്റാളേഷൻ മേൽനോട്ടം വഹിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡി പോലീസിൽ പരാതി നൽകിയപ്പോഴാണ് ഈ മോഷണം പുറത്തറിയുന്നത്. മോഷണം റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിട്ടതും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ അസാധാരണമായ സംഭവത്തിന് ഉണ്ടായ സാഹചര്യങ്ങൾ അധികാരികൾ അന്വേഷിക്കുകയാണ്.

Read also: ഇന്ന് കേരളവർമയുടെ തീപ്പൊരി നേതാവ്, പഠനത്തിലും കലയിലും ഒരുപോലെ മിടുക്കൻ; ശ്രദ്ധനേടി ഫ്ളവേഴ്സിന്റെ വേദിയിലെ ‘കുഞ്ഞ് ശ്രീക്കുട്ട’ന്റെ പാട്ട്!!

ബംഗളൂരുവിൽ ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്, നഗരത്തിന് ബസ് സ്റ്റോപ്പ് മോഷണത്തിന്റെ ഒരു പ്രത്യേക പരമ്പര തന്നെയുണ്ടെന്ന് പറയാം. 2015-ൽ, ഹൊറൈസൺ സ്കൂളിന് സമീപമുള്ള ദൂപ്പനഹള്ളി ബസ് സ്റ്റോപ്പ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു. 2014-ൽ രാജരാജേശ്വരിനഗറിലെ ബിഇഎംഎൽ ലേഔട്ട് III സ്റ്റേജിൽ 20 വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പ് അപ്രത്യക്ഷമായിരുന്നു.

Story highlights- bus stop valued at Rs 10 lakh vanishes in Bengaluru