ഈ നഗരത്തിലെ വാഹനങ്ങള്‍ ദിവസങ്ങളോളം പാര്ക്കിങ്ങിലിട്ടാലും ഓഫ് ചെയ്യാറില്ല; കാരണമറിയാം..!
വ്യത്യസ്തമായ കാലാവസ്ഥ കൊണ്ട് വാര്‍ത്തയില്‍ ഇടംപിടിക്കുന്ന സ്ഥലമാണ് റഷ്യയിലെ സാഖയിലെ യാകുത്സ്ക് നഗരം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ ഒന്നായാണ് യാകുത്സ്ക് നഗരം അറിയപ്പെടുന്നത്. ഈ നഗരത്തിലെ ശരാശരി വാര്‍ഷിക താപനില -8.0 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് തണുപ്പ്കാലത്ത് -20 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ എത്തുന്നു. അതുകൊണ്ടുതന്നെ അതികഠിനമായ ശൈത്യത്തെ അതിജീവിക്കാന്‍ നിരവധി പാളികളുള്ള കട്ടിയുള്ള വസ്ത്രങ്ങളാണ് ഈ പ്രദേശവാസികള്‍ ധരിക്കുന്നത്. ( City that does not turn off vehicles even if they are parked for days )
ഇവിടെ ഒരിക്കലും വാഹനങ്ങള്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തുമ്പോള്‍ എഞ്ചിന് ഓഫ് ചെയ്യാറില്ല. കാരണം ഓഫാക്കിയാല്‍ പിന്നെ അതികഠിനമായ തണുപ്പില്‍ തണുത്തുറഞ്ഞ എഞ്ചിന് വീണ്ടും അത്ര പെട്ടന്നൊന്നും ഓണായി കിട്ടില്ല. ചില സമയത്ത് മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് കൂടാതെ, ശക്തമായ മഞ്ഞുമൂടല്‍ കാരണം ഈ നഗരത്തില്‍ ദൂരക്കാഴ്ച വളരെ കുറവാണ്.
ഈ വര്‍ഷമാദ്യം, യാകുത്സ്കിലെ താപനില മൈനസ് 80.9 ഡിഗ്രിയിലേക്ക് എത്തിയിരുന്നു, ഇത് രണ്ട് പതിറ്റാണ്ടാിന്് ശേഷമുള്ള ഏറ്റവും തണുപ്പുള്ള ദിവസങ്ങളായിരുന്നു്. ഇപ്പോഴിതാ, മഞ്ഞുമൂടിയ ഈ നഗരത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതം കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാവുകയാണ്. ദിവസവും യാകുത്സ്ക് നഗരത്തിലെ ജനങ്ങള്‍ ചെയ്യുന്ന കാര്യങ്ങളാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ഇവിടെയുള്ളവര്‍ സാധനങ്ങള്‍ കേടുവരാതിരിക്കാനായി ഫ്രിഡ്ജ് ഉപയോഗിക്കാറില്ലന്നും പകരം ഭക്ഷ്യവസ്തുക്കള്‍ കേടാകാതിരിക്കാന്‍ കവറുകളിലാക്കി ജനലകളുടെ പുറത്ത് തൂക്കിയിടുന്നതാണ് പതിവ്. അതോടൊപ്പം പുറത്തുപോകുമ്പോള്‍ നിരവധി പാളികളുള്ള മൃഗങ്ങളുടെ രോമങ്ങളാല്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കുന്നതായും വീഡിയോയില്‍ കാണാം.
Read Also: ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു; ഫോർമുല വൺ കണ്ട് മടങ്ങിയ സംഘമെത്തിയത് മരുഭൂമിയിൽ
ഈ നഗരത്തിലെ ഇരുമ്പ് തൂണുകളില്‍ നഗ്നമായ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കാനും വിഡിയോ നിര്‍ദ്ദേശിക്കുന്നുണ്ട്. അത്തരത്തില്‍ തൊടാനിട വന്നാല്‍ തൊലിയടക്കം പറിഞ്ഞുപോകുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.
എഞ്ചിന് ഫ്രീസ് ചെയ്യാതിരിക്കാന്‍ പാര്‍ക്ക് ചെയ്തതിന് ശേഷവും ദിവസങ്ങളോളം വാഹനം ഓണാക്കി ഇടുന്നത് തുടരുന്നു. കാറിന്റെ എഞ്ചിന് ഫ്രീസായാല്‍ അത് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണെന്നാണ് വീഡിയോയില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് റഷ്യയിലെ ഈ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
Story highlights: City that does not turn off vehicles even if they are parked for days