ദിവസവും രണ്ടിലധികം തവണ കാപ്പി കുടിക്കാറുണ്ടോ? തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണം

November 6, 2023

ജീവിതത്തിൽ എന്തിനോടെങ്കിലും പ്രണയമുള്ളവരാണ് എല്ലാവരും. അതൊരു വ്യക്തിയോടെന്നല്ല, വസ്തുക്കളോടും ആഹാര സാധനങ്ങളോടും ഒക്കെയാകാം. നിത്യ ജീവിതത്തിൽ ചിലർക്ക് ഏറ്റവും ആരാധനയുള്ള ഒരു പാനീയമാണ് കാപ്പി അഥവാ കോഫി. ടെൻഷൻ വരുമ്പോൾ, തലവേദനിക്കുമ്പോൾ, ക്ഷീണം തോന്നുമ്പോളൊക്കെ ഒരു കാപ്പി മതി നിവർന്നു നിൽക്കാൻ. ദിവസവും നാലോളം ഗ്ലാസ് കാപ്പി കുടിക്കുന്നവരുമുണ്ട്. ഗുണങ്ങൾക്കൊപ്പം തന്നെ കാപ്പിക്ക് ഒരുപാടധികം ദോഷ വശങ്ങളുമുണ്ട്. സ്ത്രീകളെയാണ് കൂടുതലും ഇത് ബാധിക്കുക. പൊതുവായി ശാരീരികവും മാനസികവുമായി ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാപ്പിക്ക് സാധിക്കും.

കേടായ പേശീനാരുകൾ രക്തക്കുഴലിൽ പ്രവേശിച്ച് വൃക്ക തകരാറിനും മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്ന വളരെ ഗുരുതരമായ അവസ്ഥയാണ് റാബ്ഡോമോളൈസിസ്. പൊതുവെ മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ടും ഹൃദയാഘാതം, അണുബാധ തുടങ്ങിയവയോ പാമ്പിന്റെ വിഷം ഉള്ളിൽ ചെന്നാലോ സംഭവിക്കുന്ന അവസ്ഥയാണിത്. എന്നാൽ കാപ്പിയിലൂടെ കഫീനിന്റെ അളവ് കൂടുതലായി ഉള്ളിൽ ചെന്നാൽ അപൂർവമായി ഈ അവസ്ഥ വരാം. ഇത് വളരെയധികം കാപ്പി കുടിക്കുന്നവർക്ക് ബാധകമാണ്.

Read also: “ഇവിടെ കത്തുകൾ ഒഴുകിയെത്തും”; കശ്മീരിലുള്ള ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്!

ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും കാപ്പി സൃഷ്ടിക്കാറില്ല എന്നാണ് പഠനങ്ങളിൽ പറയുന്നത്. എന്നാൽ പോലും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി നിരവധി പഠനങ്ങളിൽ ഇത് രക്തസമ്മർദ്ദം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നതിന്റെ ഫലമായി നിങ്ങളുടെ ഹൃദയമിടിപ്പ് വർധിക്കാൻ സാധ്യതയുണ്ട്. ഇത് ഹൃദയമിടിപ്പിന്റെ താളം പോലും തെറ്റിക്കും. മാത്രമല്ല, കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിച്ചിട്ടുള്ള ചെറുപ്പക്കാരിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Story highlights- coffee side effects