മുടിയുടെ ആരോഗ്യത്തിന് ഉലുവയും കറിവേപ്പിലയും ചേർന്ന ഔഷധക്കൂട്ട്!
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ രണ്ട് ചേരുവകളാണ് ഉലുവയും കറിവേപ്പലയും.അങ്ങനെയെങ്കിൽ ഉലുവയും കറിവേപ്പിലയും ചേർന്ന മിശ്രിതം ഉപയോഗിച്ച് തലമുടി കഴുകിയാൽ ഗുണങ്ങൾ പത്തു മടങ്ങാണ്. (Curry leaves and fenugreek for hair)
ഉലുവ നമ്മുടെ മുടികൊഴിച്ചിൽ ഗണ്യമായി കുറയ്ക്കുക മാത്രമല്ല അതിനെ തടയുകയും ചെയ്യും. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോയിഡുകൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെയും രോമകൂപങ്ങളെയും കേടുപാടുകളിൽ നിന്ന് സുഖപ്പെടുത്തുന്നു.
Read also: കൈകൾ മൃദുലമാക്കാൻ എളുപ്പവഴികൾ
കറിവേപ്പിലയിലുള്ള ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾക്കെതിരെ പോരാടുന്നതു കാരണം മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.
രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്ന ബീറ്റാ കരോട്ടിനും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഈ രണ്ട് ചേരുവകൾക്കും ഒന്നിച്ച് നമ്മുടെ തലമുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിനും വരൾച്ച, താരൻ, അകാല നര തുടങ്ങിയ പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
ഉലുവയും കറിവേപ്പിലയും ചതച്ചെടുക്കുക. ഒരു പാനിൽ വെള്ളം ഒഴിച്ച് ഈ ചേരുവകളുടെ മിശ്രിതവും ചേർത്ത് 5 മിനിട്ടോളം ചെറുതീയിൽ തിളപ്പിക്കുക. ഇനി അരിച്ചെടുത്ത വെള്ളം തണുക്കാൻ വെക്കുക. ഇനി ഇതുപയോഗിച്ച് തലമുടി കഴുകാം.
Story highlights: Curry leaves and fenugreek for hair