കൊച്ചിയ്ക്ക് കൂടുതൽ ആവേശവുമായി ഡിബി നൈറ്റ് വരുന്നു; ഡിസംബർ പതിനാറിന് ഭാരത മാതാ കോളേജ് ഗ്രൗണ്ടിൽ

November 17, 2023

കോഴിക്കോട്ടും തിരുവനന്തപുരത്തും ആവേശം തീർത്ത സംഗീത നിശ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഇനി കൊച്ചിയിൽ പാട്ടിന്റെ ലഹരി പകരാൻ ഒരുങ്ങുകയാണ്. ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ് ചാപ്റ്റർ 3′ ഡിസംബർ പതിനാറിന് ഭാരത മാതാ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് അരങ്ങേറുന്നത്.

സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുര്യൻ ലൈവ് (Job Kurian live), ബ്രോധ വി (Brodha V), ജോർഡിൻഡിയൻ (Jordindian), 43 മൈൽസ് (43 miles), ഷാഡോ ആൻഡ് ലൈറ്റ് (Shadow and Light), പെർഫെക്റ്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Perfect Strangers), കൃഷ്ണ (Crishna), ശ്രീജിത്ത് ദി ബിയേർഡ് (Sreejith the Beard), സൂപ്പ് (Souparnika aka Soup), ബിന്ദു അനിരുദ്ധൻ (Bindu Anirudhan) എന്നിവരാണ് ഈ സംഗീത നിശയിൽ അണിനിരക്കുന്നത്.

Read also: മിസ്റ്റർ ആൻഡ് മിസ്സിസ് ധോണി റിപ്പോർട്ടിങ്ങ് ഫ്രം ല്വാലി!

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

Story highlights- DB Night chapter 3 kochi announcement