ആഴക്കടലിൽ ഡൈവ് ചെയ്ത് നായക്കുട്ടി; കൗതുക വിഡിയോ

November 16, 2023

നായകളോട് എന്നും പ്രിയമുള്ളവരാണ് ആളുകൾ. വളർത്തുനായകളുടെ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ നായ ആഴക്കടൽ ഡൈവിംഗ് ആസ്വദിക്കുന്ന കാഴ്ച ശ്രദ്ധനേടുകയാണ്. വിഡിയോ വൈറലായതോടെ ആളുകളിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ചെറിയ സ്കൂബ ഡൈവിംഗ് ഉപകരണം ഘടിപ്പിച്ച ഒരു നായ അതിന്റെ ഉടമയോടൊപ്പം വെള്ളത്തിനടിയിലെ ലോകം മനോഹരമായി പര്യവേക്ഷണം ചെയ്യുന്നതായി വിഡിയോ കാണിക്കുന്നു. വർണ്ണാഭമായ പവിഴപ്പുറ്റുകളിലൂടെ സഞ്ചരിക്കുകയും സമുദ്രജീവികളുമായി ഇടപഴകുകയും ചെയ്യുമ്പോൾ നായയുടെ വാൽ ഊർജ്ജസ്വലമായി ചലിക്കുന്നുണ്ട്.

Read also: ശനിയുടെ വളയങ്ങൾ മെല്ലെ അപ്രത്യക്ഷമാകുന്നു; 2025 മുതൽ ഭൂമിയിൽ നിന്നും ദൃശ്യമാകില്ല!

ചില കാഴ്‌ചക്കാർ നായയുടെ യഥാർത്ഥ ആനന്ദത്തിന്റെയും ഹൃദയസ്‌പർശിയായ ഒരു പ്രദർശനമായി കാണുമ്പോൾ, മറ്റുള്ളവർ മൃഗത്തിന്റെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് ധാർമ്മിക ആശങ്കകൾ ആണ് പങ്കുവയ്ക്കുന്നത്. അതേസമയം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്. അതുപോലെ മറ്റു മൃഗങ്ങളോടും നായകൾ ആത്മബന്ധം പുലർത്താറുണ്ട്.

Story highlights- Deep-sea diving video of dog goes viral