ഈറ്റ് കൊച്ചി ഈറ്റ് വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ച നിലയിൽ

November 4, 2023

ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.

Story highlights- eat kochi eat vlogger rahul found dead