‘സൂട്ടോപ്പിയ’ രംഗം രസകരമായി ആവിഷ്ക്കരിച്ച് വൃദ്ധ ദമ്പതികൾ; മനോഹരമായൊരു കാഴ്ച

November 6, 2023

ഡിസ്നിയുടെ ‘സൂട്ടോപ്പിയ’ൽ നിക്ക് വൈൽഡും ജൂഡി ഹോപ്‌സും അവതരിപ്പിക്കുന്ന ഐക്കണിക് സെൽഫി നിമിഷം സമൂഹമാധ്യമങ്ങളുടെ പ്രിയം നേടിയ ഒന്നാണ്. ഈ രംഗം പുനർനിർമ്മിക്കുന്നത് ഒരു ആകർഷകമായ ട്രെൻഡ് ആയി അടുത്തിടെ മാറിയിരുന്നു. എന്നാൽ, ഇത്രയും ക്യൂട്ട് ആയ ഒരു അനുകരണം നിങ്ങൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടാകില്ല. ആ മനോഹരമായ സെൽഫി പോസുകളിൽ പ്രിയപ്പെട്ട ആനിമേറ്റഡ് കഥാപാത്രങ്ങളെ അനുകരിക്കുന്ന പ്രായമായ ദമ്പതികളുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.

ഹൃദയസ്പർശിയായ വിഡിയോ എക്‌സിലാണ് ശ്രദ്ധേയമായി മാറിയത്. ഇതിനകം ഒരു ദശലക്ഷത്തോളം കാഴ്‌ചകൾ നേടി വിഡിയോ കയ്യടി നേടുകയാണ്. യഥാർത്ഥ ആനിമേറ്റഡ് സീനിൽ അവതരിപ്പിച്ച ഭാവങ്ങളും പോസുകളും നല്ല രീതിയിൽ പകർത്തിയ വൃദ്ധ ദമ്പതികൾ മലയാളികൾ ആണെന്നതാണ് ശ്രദ്ധേയം. ഇവരുടെ ആ പരിശ്രമം ലോകം ശ്രദ്ധിച്ചുകഴിഞ്ഞു.

Read also: ഇത് അതിരുകളില്ലാത്ത സ്നേഹം; വൃദ്ധദമ്പതികളുടെ സ്നേഹത്തെ നെഞ്ചിലേറ്റി സോഷ്യൽ മീഡിയ


‘പ്രായമൊക്കെ വെറും നമ്പറല്ലേ….’ എന്ന് പറയാറുണ്ട് ചിലരെ കണ്ടാല്‍. സംഗതി ശരിയാണെന്ന് തോന്നും പലപ്പോഴും. കാരണം പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിക്കാറുണ്ട്. ജീവിതം യൗവന തീക്ഷണവും പ്രണയ പൂരിതവുമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ കാലങ്ങള്‍ക്ക് മുന്‍പേ പറഞ്ഞുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തീകമാക്കിയിരിക്കുകയാണ് ഈ ദമ്പതികളും.

Story highlights- Elderly couple recreates Zootopia scene