ശേഷം സ്‌ക്രീനിൽ; ഇലോൺ മസ്‌കിന്റെ ജീവചരിത്രം സിനിമയാകുന്നു!

November 12, 2023

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ഇലോൺ മസ്‌കിന്റെ ബയോപിക് ഒരുങ്ങുന്നുവെന്ന് റിപോർട്ടുകൾ. ന്യൂയോർക്ക് ആസ്ഥാനമായുള്ള പ്രശസ്ത ചലച്ചിത്ര നിർമ്മാണ കമ്പനിയായ A24 ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. ഈ വർഷത്തെ മൾട്ടി-ഓസ്കാർ നേടിയ “എവരിതിംഗ് എവരിവേർ, ഓൾ അറ്റ് വൺസ്”, “ദി വേൽ” എന്നീ ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നതും A24 സ്റ്റുഡിയോ ആണ്. (Elon Musk’s biopic is in the making)

വാൾട്ടർ ഐസക്‌സൺ എഴുതിയ മസ്‌കിന്റെ ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സെപ്റ്റംബറിൽ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആറിന്റെ ഉടമസ്ഥതയിലുള്ള ബുക്ക് പബ്ലിഷിംഗ് പവർഹൗസ് ‘സൈമൺ ആൻഡ് ഷസ്റ്റർ’ ആണ് മസ്‌കിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കിയത്. ഐസക്സണിന്റെ ‘സ്റ്റീവ് ജോബ്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്‌സിന്റെ ജീവിത കഥയും സിനിമയാക്കിയിരുന്നു.

Read also: ഗ്രാമി പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ പ്രധാനമന്ത്രിയുടെ ഗാനവും…

റിപോർട്ടുകൾ പ്രകാരം “ബ്ലാക്ക് സ്വാൻ” ചിത്രത്തിന്റെ നിർമ്മാതാവ് ഡാരൻ ആരോനോഫ്‌സ്‌കി സംവിധായകനായി എത്തുമെന്നാണ് അറിയുന്നത്. “ബ്ലാക്ക് സ്വാൻ” എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡിന് ആരോനോഫ്സ്കി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

റോക്കറ്റ് നിർമ്മാതാവും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ തലവനുമായ മസ്‌ക്, വാഹന നിർമാതാക്കളായ ടെസ്‌ലയുടെ തലവനും, ടണൽ നിർമ്മാതാക്കളായ ദി ബോറിംഗ് കമ്പനിയെയും ബ്രെയിൻ ചിപ്പ് സ്ഥാപനമായ ന്യൂറലിങ്കിനെയും നയിക്കുന്നു. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് മസ്‌ക് സ്വന്തമാക്കി.

Story highlights: Elon Musk’s biopic is in the making