ഗ്രാമി പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ പ്രധാനമന്ത്രിയുടെ ഗാനവും…

November 11, 2023

എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമി പുരസ്കാരം. ഇത്തവണ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാഗമായ ഒരു ഗാനം ഗ്രാമി പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ‘അബണ്ടൻസ് ഇൻ മില്ലറ്റ്സ്’ (Abundance in Millets) എന്നാണ് ഗാനത്തിന്റെ പേര്. ഈ ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. (Song featuring PM Modi bags Grammy nomination)

ഗൗരവ് ഷായും ഫാൽഗുനി ഷായും (ഫാലു) ചേർന്നാണ് ഈ ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്‌തിരിക്കുന്നത്. കൂടാതെ മില്ലറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ഒരു പ്രസംഗവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഗാനത്തിന്റെ ഒരു മ്യൂസിക് വീഡിയോ ഈ വർഷം ആദ്യം സംഗീതജ്ഞൻ ഫാലു X-ൽ പോസ്റ്റ് ചെയ്തിരുന്നു. “വളരെ ക്രിയാത്മകമാണിത്. ആരോഗ്യകരമായ ജീവിതത്തിനായി മില്ലറ്റുകൾ സ്വീകരിക്കാൻ ഇത് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കും” എന്നായിരുന്നു പോസ്റ്റിനോട് പ്രധാനമന്ത്രി പ്രതികരിച്ചത്.

Read also: അയ്യപ്പ ദർശനം ഏറെയെളുപ്പം; ഇനി മുതൽ ആപ്പ് ലഭ്യം!

ധാന്യവർഗങ്ങൾ വളരെക്കാലമായി ഇന്ത്യക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പരമ്പരാഗതമായി ഒരു കർഷകന് സുരക്ഷിതമായ വിളയായി മില്ലറ്റുകൾ കണക്കാക്കപ്പെടുന്നു. കാരണം വരൾച്ചയുള്ള സാഹചര്യങ്ങളിൽ പോലും അവ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടന (Food and Agriculture Organization) 2023 നെ “മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷം” ആയി പ്രഖ്യാപിച്ചിരുന്നു. ഈ നിർദ്ദേശം ഇന്ത്യ മുന്നോട്ട് വയ്ക്കുകയും യുഎൻ ജനറൽ അസംബ്ലിയുടെ 75-ാമത് സെഷനിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു.

Story highlights: Song featuring PM Modi bags Grammy nomination