മറവി രോഗത്തിന്റെ സാധ്യത കുറയ്ക്കാം; മസ്തിഷ്‌ക ആരോഗ്യത്തിന് ശീലമാക്കേണ്ട ഭക്ഷണങ്ങൾ

November 25, 2023

കഴിക്കുന്ന ആഹാരങ്ങൾ ഒരു മനുഷ്യന്റെ ശരീരത്തെയും മാനസിക ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കാറുണ്ട്. മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിലും പ്രവർത്തനത്തിലും ഭക്ഷണത്തിന് പ്രാധാന്യമുണ്ട്. ശരീരത്തിലെ കലോറിയുടെ 20% വരെ മസ്തിഷ്കം ഉപയോഗിക്കുന്നുണ്ട്. ആരോഗ്യകരമായി തുടരാൻ പ്രത്യേക പോഷകങ്ങൾ ആവശ്യവുമാണ്.

പഠനത്തിനുള്ള ഏകാഗ്രത അൽഷിമേഴ്‌സ് തടയലിനുമൊക്കെ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചേ മതിയാവു. ഒമേഗ -3, ആരോഗ്യകരമായ മറ്റ് കൊഴുപ്പുകൾ, വിറ്റാമിൻ ബി , ല്യൂട്ടിൻ, ആൻറി ഓക്സിഡൻറുകളായ ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ എന്നിവയാണ് മസ്തിഷ്ക ആരോഗ്യത്തിനായി കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉള്ള ഘടകങ്ങൾ. 

വാൽനട്ട് നല്ലൊരു മസ്തിഷ്ക ആഹാരമാണ്. കാരണം അവ പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ്. ഓർമ്മ നിലനിർത്താൻ വളരെ നല്ലതാണ് വാൽനട്ട്. ഏകാഗ്രത, മെമ്മറി, സെൽ വളർച്ച, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താനും വാൽനട്ടിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആന്റിഓക്‌സിഡന്റുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, കാരണം അവ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും മസ്തിഷ്ക രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. തലച്ചോറിലെ രക്തയോട്ടം ഉത്തേജിപ്പിക്കാനും ഇവ സഹായിക്കും. ഡാർക്ക് ചോക്ലേറ്റ് ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞതാണ്.

മസ്തിഷ്ക ആരോഗ്യത്തിന് ഉത്തമമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു, ഇത് പാർക്കിൻസൺസ്, അൽഷിമേഴ്‌സ് രോഗം എന്നിവയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും.

Read also: ‘കണ്ണാടി പോലെ വെട്ടിത്തിളങ്ങും’; കണ്ണഞ്ചിപ്പിക്കും ഭംഗിയുമായി സുന്ദരന്‍ കുതിര

അൽഷിമേഴ്‌സ് ഉള്ള ആളുകളിൽ മെമ്മറി മെച്ചപ്പെടുത്താൻ കുർക്കുമിൻ സഹായിക്കും. അൽഷിമേഴ്‌സിന്റെ സ്വഭാവമായ അമിലോയിഡ് ഫലകങ്ങൾ നീക്കംചെയ്യാനും ഇത് സഹായിച്ചേക്കാം. മഞ്ഞളിലാണ് കുർക്കുമിൻ കാണപ്പെടുന്നത്. വിറ്റാമിന് സി അടങ്ങിയ ഓറഞ്ചും ദിവസേന കഴിക്കാൻ ശ്രമിക്കുക. 

Story highlights- food for brain health