‘നീണ്ട 55 വർഷങ്ങൾക്കിപ്പുറം ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ’- കണ്ണും മനസും നിറച്ചൊരു കൂടിക്കാഴ്ച

November 4, 2023

ബന്ധങ്ങൾ തമ്മിലുള്ള ഊഷ്മളത നഷ്ടമായി വഴിയുന്ന കാലമാണിത്. പരസ്പരം കണ്ടാൽ ഒരേവീട്ടിലുള്ളവർ പോലും ചിരിക്കാത്ത അവസ്ഥയുള്ള, അയൽപക്കത്ത് ആരാണ് താമസിക്കുന്നതെന്ന് അറിയാത്ത ഒരു കാലമാണിത്. പക്ഷെ എല്ലാവരും എത്രകാലം കഴിഞ്ഞാലും മറക്കാത്ത ഒരു സൗഹൃദം മനസിലുണ്ടാകും. ഇപ്പോഴിതാ, അങ്ങനെയൊരു കാഴ്ച്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പ്രവീൺ എന്നയാളാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രവീണിന്റെ മുത്തശ്ശന്റെ ഒരു ആഗ്രഹം സാധിച്ചുകൊടുത്തതാണ് വീഡിയോയിലുള്ളത്. ‘ഒരു ദിവസം മുത്തശ്ശൻ എന്നോട് പറഞ്ഞു, മോനെ എനിക്ക് എന്റെ കൂട്ടുകാരനെ ഒന്നു കാണണം. ഇനിയൊരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്ന്. നീണ്ട 55 വർഷങ്ങൾക്കിപ്പുറം ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ അറിയാതെ നിറഞ്ഞൊഴുകിയ ആ കണ്ണുകൾക്കൊപ്പം എന്റെ കണ്ണുകളും ഉണ്ടായിരുന്നു’- പ്രവീൺ വിഡിയോയിൽ കുറിക്കുന്നു.

Read also: ആശാന് കൊടുക്കാൻ കടലോളം സ്നേഹം ഉള്ളിലുണ്ട്; ഇവാന്റെ ഇഷ്ടഗാനവുമായി ടീം കടുംകാപ്പി!

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. രക്തബന്ധങ്ങളേക്കാൻ വിലയാണതിന്. സൗഹൃദം എന്നും ഒരു മുതൽക്കൂട്ടാണ്. പല അവസരങ്ങളിലും നമുക്ക് താങ്ങാകുന്നത് ഒരുപാട് സുഹൃത്തുക്കളായിരിക്കില്ല, ഒരേയൊരാൾ ആയിരിക്കും. ഇങ്ങനെയുള്ള കാഴ്ചകൾ മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. വർഷങ്ങൾക്ക് ഇപ്പുറം ഉറ്റ സുഹൃത്തിനെ കണ്ട ഒരു മുത്തശ്ശിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights- friends meetup after 55 years