എന്റെ കുഞ്ഞ് ധ്വജക്കുട്ടി; മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ഗിന്നസ് പക്രു

November 25, 2023

മലയാളികളുടെ മനസ്സിൽ കൗതുകവും സ്നേഹവും ഒരുപോലെ നിറച്ച അഭിനേതാവാണ്‌ ഗിന്നസ് പക്രു. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റു ഭാഷകളിലും സുപരിചിതനാണ്. കഴിഞ്ഞ മാസമാണ് പക്രുവിന് രണ്ടാമത്തെ മകൾ പിറന്നത്. മകൾ പിറന്ന സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. രണ്ടുമക്കളുടെയും വിശേഷങ്ങൾ ഗിന്നസ് പക്രു പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഇളയവളായ ധ്വജയുടെ വിഡിയോ പങ്കുവയ്ക്കുകയാണ് നടൻ.

ധ്വജക്കുട്ടിയെ വോക്കറിൽ നടത്തിക്കുകയാണ് പക്രു. എന്റെ കുഞ്ഞ് ധ്വജക്കുട്ടി എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛന്റെയും മകളുടെയും ചിരിയെക്കുറിച്ചാണ് ആളുകൾ കമന്റ്റ് ചെയ്യുന്നത്. എറണാകുളം അമൃതാ ഹോസ്പിറ്റലിലായിരുന്നു ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, നിരവധി സിനിമാതാരങ്ങളും ആരാധകരും ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു.

Read also: ഈ നഗരത്തിലെ വാഹനങ്ങള്‍ ദിവസങ്ങളോളം പാര്‍ക്കിങ്ങിലിട്ടാലും ഓഫ് ചെയ്യാറില്ല; കാരണമറിയാം..!

2006 ലാണ് ഗിന്നസ് പക്രു, ഗായത്രിയെ വിവാഹം ചെയ്തത്.തന്റെ വിശേഷങ്ങളും സിനിമാ ഓർമ്മകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഗിന്നസ് പക്രു പങ്കുവയ്ക്കാറുണ്ട്. ഗിന്നസ് പക്രുവിന്റെ വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. മൂത്ത മകൾ ദീപ്ത കീർത്തി അച്ഛന്റെ വിശേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്.

Story highlights- guinness pakru shares video of younger daughter