കമൽ ഹാസനൊപ്പം അനശ്വര നടൻ നെടുമുടി വേണുവും!- ‘ഇന്ത്യൻ 2’ ടീസർ

November 3, 2023

വിക്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു കമൽ ഹാസൻ ചിത്രമാണ് ‘ഇന്ത്യൻ 2.’ തമിഴിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിയ ശങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം കൂടിയാണ് ചിത്രം. ശങ്കർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ടീസറിൽ ഏറ്റവും ശ്രദ്ധേയം അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സാന്നിധ്യമാണ്. അന്തരിച്ച നടൻ നെടുമുടി വേണുവും ചിത്രത്തിന്റെ ഭാഗമായിരുന്നു. ആദ്യ ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയ താരം രണ്ടാമത്തെ ചിത്രത്തിലും അഭിനയിച്ചിരുന്നു. നീണ്ട നാളുകൾക്ക് ശേഷം ഇന്ത്യൻ 2 ഷൂട്ടിങ് പുനരാരംഭിച്ചപ്പോൾ നെടുമുടി വേണു വിടപറഞ്ഞിരുന്നു. ഈ ഭാഗങ്ങൾ മറ്റൊരു മലയാള നടൻ പൂർത്തിയാക്കും എന്ന സൂചന ഉണ്ടായിരുന്നു. എന്തായാലും നെടുമുടി വേണുവിന്റെ സാന്നിധ്യം മലയാളികൾക്ക് ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

കമൽ ഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’ 1996ലായിരുന്നു റിലീസായത്. വമ്പൻ വിജയമായ ചിത്രത്തിന് 24 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത ആരാധകരിൽ പകർന്ന സന്തോഷവും ആവേശവും ചെറുതല്ല.കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരും ഉണ്ട്.

Story highlights- indian 2 teaser