അപകടത്തിൽപ്പെട്ടയാൾക്ക് രക്ഷകനായി മുഹമ്മദ് ഷമി; വിഡിയോ പങ്കുവെച്ച് താരം!

November 26, 2023

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നൈനിറ്റാളിൽ വെച്ച് അപകടത്തിൽപ്പെട്ട ഒരാളുടെ ജീവൻ രക്ഷിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് ഷമി സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വിഡിയോ പങ്കുവെച്ചത്. ഗുരുതരമായ ഒരു അപകടം ഒഴിവാക്കുന്നതിനായി താനും കൂടെയുള്ള ചിലരും ചേർന്ന് കാറിൽ നിന്ന് ആളെ യഥാസമയം പുറത്തിറക്കിയെന്നാണ് ഷമി പറയുന്നത്. അപരിചിതനായ ഒരാൾക്ക് അങ്ങനെ രക്ഷകനായി മാറുകയായിരുന്നു ഷമി. (Indian Cricketer Mohammed Shami saves man’s life)

സംഭവം നടക്കുമ്പോൾ ഷമിയും നൈനിറ്റാളിൽ ഉണ്ടായിരുന്നു. ഷമിയുടെ വാഹനത്തിന് തൊട്ടുമുന്നിലായാണ് മറ്റൊരാളുടെ കാർ മറിഞ്ഞു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. കൃത്യസമയത്ത് ഇടപെട്ടതോടെ ആളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

ഷമി ഇൻസ്റ്റാഗ്രാമിൽ വിഡിയോയ്‌ക്കൊപ്പം പങ്കുവെച്ച അടിക്കുറിപ്പിങ്ങനെ: “അവൻ എത്ര ഭാഗ്യവാനാണ്. ദൈവം അദ്ദേഹത്തിന് രണ്ടാം ജന്മമാണ് നൽകിയിരിക്കുന്നത്. നൈനിറ്റാളിനടുത്ത് അയാളുടെ കാർ എന്റെ കാറിന് തൊട്ടുമുന്നിൽ വെച്ചാണ് റോഡിൽ നിന്ന് താഴേക്ക് വീണത്. ഞങ്ങൾ അവനെ വളരെ സുരക്ഷിതമായി പുറത്തെടുത്തു.”

Read also: ‘ഉമ്മാ.. നിങ്ങളെനിക്ക് അത്രയും പ്രിയപ്പെട്ടവൾ’ ; വൈകാരിക കുറിപ്പുമായി മുഹമ്മദ് ഷമി

എളിയ പശ്ചാത്തലത്തിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് ഷമി. അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ബൈക്കുകളും കാറുകളും ട്രാക്ടറുകളും ബസുകളും ട്രക്കുകളും വരെ ഓടിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Story highlights: Indian Cricketer Mohammed Shami saves man’s life